Jude 1:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലജ്ജാകരമായ പ്രവൃത്തികളുടെ നുരകളുയര്‍ത്തുന്ന വന്‍കടല്‍ത്തിരകള്‍! ദൈവം എന്നേക്കുമായി ഒരുക്കിയിട്ടുള്ള അന്ധകാരഗര്‍ത്തത്തില്‍ നിപതിക്കത്തക്കവിധം വഴിതെറ്റി ചുറ്റിത്തിരിയുന്ന നക്ഷത്രങ്ങള്‍!
Malayalam (ERV) WBTC Bible
സമുദ്രത്തിലെ ഭയാനകമായ തിരകള്‍ പോലെയാണവര്‍. തിരകള്‍ പത ഉണ്ടാക്കുന്നതുപോലെ ഇവര്‍ നാണം കെട്ട പ്രവൃത്തികള്‍ ചെയ്യുന്നു. ആകാശത്തിലെ അലഞ്ഞുതിരിയുന്ന നക്ഷത്രങ്ങളെപ്പോലെയാണവര്‍. ഇവര്‍ക്കായി എല്ലാക്കാലത്തേക്കുമായി ഏറ്റവും അന്ധകാരമയമായ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.
Malayalam 1992 MBSI
തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടല്‍ത്തിരകള്‍; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്ര ഗതിയുള്ള നക്ഷത്രങ്ങള്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്വന്തം നാണക്കേട് നുരച്ചുതള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചുവെച്ചിരിക്കുന്ന വഴിതെറ്റി അലയുന്ന നക്ഷത്രങ്ങൾ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തങ്ങളുടെ നാണക്കേടു നുരച്ചു തള്ളുന്ന കൊടിയ കടല്‍ത്തിരകള്‍; സദാകാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചുവച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങള്‍ തന്നെ.
Malayalam Bible POC-ML 2013
അവര്‍ തങ്ങളുടെ തന്നെ ലജ്‌ജയുടെ നുരയുയര്‍ത്തുന്ന ഉന്‍മത്ത തരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്‌ഷത്രങ്ങളാണ്. അവര്‍ക്കുവേണ്ടി അന്‌ധകാരഗര്‍ത്തങ്ങള്‍ എന്നേക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്വന്തം നാണക്കേടിന്റെ നുരയും പതയും വമിച്ച് അലറുന്ന കടൽത്തിരകൾ! കൊടുംതമസ്സിനായി നിത്യം സൂക്ഷിക്കപ്പെട്ടിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ!