Jude 1:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭക്തിവിരുദ്ധമായ അധമവികാരങ്ങളെ അനുസരിക്കുന്ന ധര്‍മനിന്ദകര്‍ അന്ത്യകാലത്ത് ഉണ്ടാകുമെന്ന് അവര്‍ നിങ്ങളോടു പറഞ്ഞുവല്ലോ.
Malayalam (ERV) WBTC Bible
“അവസാന നാളുകളില്‍ ദൈവത്തെപ്പറ്റി പറഞ്ഞു ചിരിക്കുന്നവര്‍ കാണും” എന്നാണ് അപ്പൊസ്തലര്‍ പറഞ്ഞത്. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമേ അവര്‍ ചെയ്യുകയുള്ളൂ. ദൈവത്തിന് എതിരായുള്ള പ്രവൃത്തികള്‍ ആണ് അവര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.
Malayalam 1992 MBSI
അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികള്‍ ഉണ്ടാകും എന്നു അവര്‍ നിങ്ങളോടു പറഞ്ഞുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ത്യകാലത്ത് ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്ന് അവർ നിങ്ങളോട് പറഞ്ഞുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികള്‍ ഉണ്ടാകും എന്ന് അവര്‍ നിങ്ങളോടു പറഞ്ഞുവല്ലോ.
Malayalam Bible POC-ML 2013
അവര്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്: തങ്ങളുടെ ദുഷ്‌ടമായ അ ധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അന്ത്യകാലത്തു ഭക്തിവിരുദ്ധമായ സ്വന്തം മോഹങ്ങളെ പിൻതുടരുന്ന പരിഹാസകർ ഉണ്ടാകും” എന്ന് അവർ നിങ്ങളോടു പറഞ്ഞുവല്ലോ.