Jude 1:24 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വീഴാതെവണ്ണം നിങ്ങളെ കാത്തു സൂക്ഷിച്ച്, കളങ്കരഹിതരായി തന്‍റെ തേജസ്സിന്‍റെ മുമ്പില്‍ ആനന്ദത്തോടെ നിറുത്തുവാന്‍ കഴിവുള്ളവന്,
Malayalam (ERV) WBTC Bible
ദൈവം ശക്തനും വീഴാതെ പരിപാലിക്കുന്നവനുമാണ്. യാതൊരു തെറ്റും നിങ്ങളില്‍ ഇല്ലാതെ, അതിസന്തോഷം പകര്‍ന്ന്, അവന്‍റെ മുന്പില്‍ നിങ്ങളെ കൊണ്ടുവരുവാന്‍ അവനു കഴിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു,
Malayalam 1992 MBSI
വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവന്നു, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സര്‍വ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ച്, അവന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി മഹാസന്തോഷത്തോടെ നിർത്തുവാൻ കഴിയുന്നവന്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവന്,
Malayalam Bible POC-ML 2013
വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്‍െറ മഹത്വത്തിന്‍െറ സന്നിധിയില്‍ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വീഴാതെ നിങ്ങളെ സൂക്ഷിച്ചു തന്റെ തേജസ്സുള്ള സന്നിധിയിൽ മഹാ ആനന്ദത്തോടെ കളങ്കമറ്റവരായി നിർത്താൻ കഴിവുള്ള ദൈവത്തിന്,