Jude 1:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ ഇവയെല്ലാം ഒരിക്കല്‍ അറിഞ്ഞിട്ടുള്ളതാണെങ്കിലും ഇപ്പോള്‍ നിങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു രക്ഷിച്ച സര്‍വേശ്വരന്‍ വിശ്വസിക്കാത്തവരെ പിന്നീടു നശിപ്പിച്ചു.
Malayalam (ERV) WBTC Bible
നിങ്ങള്‍ക്ക് നേരത്തേതന്നെ അറിയാവുന്ന ചില കാര്യങ്ങള്‍ ഓര്‍മ്മിക്കാനായി ഞാന്‍ നിങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു. മിസ്രയീമില്‍ നിന്നു പുറത്തു കൊണ്ടുവന്ന് കര്‍ത്താവ് അവന്‍റെ ജനത്തെ എങ്ങനെ രക്ഷിച്ചു എന്നത് നിങ്ങള്‍ ഓര്‍ക്കുക. പക്ഷേ പിന്നീട് അവരിലുള്ള അവിശ്വാസികളെ എല്ലാം ദൈവം നശിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓർപ്പിപ്പാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.
Malayalam 1992 MBSI
നിങ്ങളോ സകലവും ഒരിക്കല്‍ അറിഞ്ഞുവെങ്കിലും നിങ്ങളെ ഔര്‍പ്പിപ്പാന്‍ ഞാന്‍ ഇച്ഛിക്കുന്നതെന്തെന്നാല്‍കര്‍ത്താവു ജനത്തെ മിസ്രയീമില്‍നിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതില്‍ നശിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾക്ക് സകലവും അറിയാമെങ്കിലും നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവ് ജനത്തെ മിസ്രയീമിൽനിന്ന് രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളോ സകലവും ഒരിക്കല്‍ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓര്‍പ്പിപ്പാന്‍ ഞാന്‍ ഇച്ഛിക്കുന്നതെന്തെന്നാല്‍: കര്‍ത്താവ് ജനത്തെ മിസ്രയീമില്‍നിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതില്‍ നശിപ്പിച്ചു.
Malayalam Bible POC-ML 2013
നിങ്ങള്‍ക്ക്‌ എല്ലാകാര്യങ്ങളും നല്ലപോലെ അറിയാമെങ്കിലും, ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തണമെന്നു ഞാനാഗ്രഹിക്കുന്നു. ഈജിപ്‌തുദേശത്തുനിന്ന്‌ ഇസ്രായേല്‍ ജനത്തെ രക്‌ഷി ച്ചകര്‍ത്താവ്‌, വിശ്വസിക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ എല്ലാം അറിഞ്ഞവരെങ്കിലും നിങ്ങളെ ഞാൻ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നത്, കർത്താവ് തന്റെ ജനത്തെ ഒരിക്കലായി ഈജിപ്റ്റിൽനിന്ന് വിടുവിച്ചതിനുശേഷവും വിശ്വാസത്തിൽ നിലനിൽക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു.