Jude 1:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തങ്ങളുടെ പദവി കാത്തുസൂക്ഷിക്കാതെ സ്വന്തം വാസസ്ഥലം വിട്ടുപോയ മാലാഖമാരെ മഹാദിവസത്തിലെ വിധിക്കായി എന്നേക്കും ബന്ധനസ്ഥരായി അന്ധകാരത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
Malayalam (ERV) WBTC Bible
അധികാരമുണ്ടായിരുന്നിട്ടും അതു നിലനിര്‍ത്താതിരുന്ന ദൂതന്മാരെ ഓര്‍ക്കുക. അവര്‍ അവരുടെ സ്വന്തവീട് വിട്ടുപോയി. അതുകൊണ്ട് കര്‍ത്താവ് അവരെ ഇരുട്ടിലാക്കി. ശാശ്വതമായ ചങ്ങലകളാല്‍ അവര്‍ ബന്ധിതരാണ്. ആ മഹത്ദിനത്തില്‍ വിചാരണ ചെയ്യുവാനായി അവന്‍ അവരെ സൂക്ഷിച്ചിരിക്കുകയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.
Malayalam 1992 MBSI
തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന്‍ കീഴില്‍ സൂക്ഷിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിന്‍കീഴില്‍ സൂക്ഷിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
സ്വന്തം നില മറന്നു തങ്ങളുടേതായ വാസസ്‌ഥാനം ഉപേക്‌ഷിച്ചുകളഞ്ഞദൂതന്‍മാരെ, മഹാദിനത്തിലെ വിധിവരെ അവിടുന്ന്‌ അന്‌ധകാരത്തില്‍ നിത്യബന്‌ധനത്തില്‍ സൂക്‌ഷിച്ചിരിക്കുന്നുവെന്ന്‌ ഓര്‍ക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം ദൂതന്മാരെ ഏൽപ്പിച്ച അധികാരസീമയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കാതെ തങ്ങളുടെ നിവാസസ്ഥാനം ഉപേക്ഷിച്ചുപോയ ദൂതന്മാരെ ദൈവം മഹാദിവസത്തിലെ ന്യായവിധിക്കായി നിത്യബന്ധനത്തിലാക്കി ഘോരാന്ധകാരത്തിൽ സൂക്ഷിച്ചിരിക്കുന്നു.