Judges 1:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഹെബ്രോനില്‍ പാര്‍ത്തിരുന്ന കനാന്യരെ നേരിടാന്‍ അവിടേക്കു നീങ്ങി. കിര്യത്ത്-അര്‍ബ എന്ന പേരിലാണ് ഹെബ്രോന്‍ മുമ്പ് അറിയപ്പെട്ടിരുന്നത്. അവര്‍ ശേശായി, അഹീമാന്‍, തല്‍മായി എന്നീ ഗോത്രങ്ങളെ പരാജയപ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിര്യത്ത്-അർബ്ബാ എന്നു പേർ. അവർ ശേശായി, അഹിമാൻ, തൽമായി എന്നവരെ സംഹരിച്ചു.
Malayalam 1992 MBSI
യെഹൂദാ ഹെബ്രോനില്‍ പാര്‍ത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിര്‍യ്യത്ത്-അബ്ബാ എന്നു പേര്‍. അവര്‍ ശേശായി, അഹിമാന്‍, തല്‍മായി എന്നവരെ സംഹരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യർക്കു നേരെ ചെന്നു; ഹെബ്രോന്റെ പഴയ പേര് കിര്യത്ത്-അർബ്ബാ എന്നായിരുന്നു. അവർ ശേശായി, അഹിമാൻ, തൽമായി എന്നിവരെ കൊന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാ ഹെബ്രോനിൽ പാര്‍ത്തിരുന്ന കനാന്യരുടെ നേരേയും ചെന്നു; ഹെബ്രോന് പണ്ടു കിര്യത്ത്-അര്‍ബ്ബാ എന്നു പേര്‍. അവര്‍ ശേശായി, അഹീമാന്‍, തൽമായി എന്നവരെ സംഹരിച്ചു.
Malayalam Bible POC-ML 2013
ഹെബ്രാണില്‍ താമസിച്ചിരുന്ന കാനാന്യരോട്‌ അവര്‍യുദ്‌ധം ചെയ്‌തു. ഹെബ്രാണ്‍ പണ്ട്‌ കിരിയാത്ത്‌ അര്‍ബാ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. അവര്‍ ഷെഷായി, അ ഹിമാന്‍, തല്‍മായി എന്നിവരെ പരാജയപ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാ ഹെബ്രോനിൽ താമസിച്ചിരുന്ന കനാന്യരോടും യുദ്ധംചെയ്തു—ഹെബ്രോന് പണ്ടു കിര്യത്ത്-അർബാ എന്നായിരുന്നു പേര്—അവർ ശേശായി, അഹീമാൻ, തൽമായി എന്നിവരെ തോൽപ്പിച്ചു.