Judges 1:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിതാവായ കാലേബിനോട് ഒരു നിലം ആവശ്യപ്പെടാന്‍ ഒത്നീയേല്‍ അക്സായെ നിര്‍ബന്ധിച്ചു. അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ “നിനക്ക് എന്തുവേണം” എന്നു കാലേബ് ചോദിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ വന്നപ്പോൾ തന്റെ അപ്പനോടു ഒരു വയൽ ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചു.
Malayalam 1992 MBSI
അവള്‍ വന്നപ്പോള്‍ തന്റെ അപ്പനോടു ഒരു വയല്‍ ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോള്‍ കാലേബ് അവളോടുനിനക്കു എന്തുവേണം എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ അവന്റെ അടുക്കൽ എത്തിയപ്പോൾ അവളുടെ അപ്പനോടു ഒരു വയൽ കൂടി ആവശ്യപ്പെടാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട് നിന്റെ ആഗ്രഹം എന്ത് എന്ന് ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ വന്നപ്പോള്‍ തന്‍റെ അപ്പനോട് ഒരു വയൽ ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ കാലേബ് അവളോട്: നിനക്ക് എന്തുവേണം എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
അവള്‍ ഒത്ത്‌നിയേലിന്‍െറ അടുത്തു ചെന്ന് തന്‍െറ പിതാവിനോട് ഒരു വയല്‍ ആവശ്യപ്പെടാന്‍ അവനെ നിര്‍ബന്‌ധിച്ചു. അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങവേ കാലെബ് അവ ളോടു ചോദിച്ചു: നീ എന്താണാഗ്രഹിക്കുന്നത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു.