Judges 1:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവള്‍ പറഞ്ഞു: “എന്നെ നെഗെബുദേശത്താണല്ലോ പാര്‍പ്പിച്ചിരിക്കുന്നത്. ഏതാനും നീരുറവുകള്‍ എനിക്കു തരിക.” അവള്‍ ആവശ്യപ്പെട്ടതനുസരിച്ച് കാലേബ് ഉയര്‍ന്ന സ്ഥലത്തും താഴ്വരയിലുമുള്ള നീരുറവുകള്‍ അവള്‍ക്കു കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ അവനോടു ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കൻ നാട്ടിലേക്കല്ലോ കൊടുത്തതു; നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവൾക്കു മലയിലും താഴ്‌വരയിലും നീരുറവുകൾ കൊടുത്തു.
Malayalam 1992 MBSI
അവള്‍ അവനോടു ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കന്‍ നാട്ടിലേക്കല്ലോ കൊടുത്തതു; നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകള്‍ കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ അവനോട്: ഒരു അനുഗ്രഹം എനിക്ക് തരേണമേ; നീ എനിക്ക് തന്ന ഭൂമി തെക്കെ ദേശത്തായതുകൊണ്ട്, നീരുറവുകളും കൂടെ എനിക്ക് തരേണമേ എന്ന് പറഞ്ഞു; കാലേബ് അവൾക്ക് മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ അവനോട്, ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കന്‍നാട്ടിലേക്കല്ലോ കൊടുത്തത്, നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകള്‍ കൊടുത്തു.
Malayalam Bible POC-ML 2013
അവള്‍ പറഞ്ഞു: എനിക്ക്‌ ഒരു സമ്മാനം തരുക. നെഗെബിലാണല്ലോ എന്നെ പാര്‍പ്പിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ ഏതാനും നീര്‍ച്ചാലുകളും എനിക്കു തരുക. കാലെബ്‌ അവള്‍ക്കു മലയിലും താഴ്‌വരയിലും നീര്‍ച്ചാലുകള്‍ വിട്ടുകൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ മറുപടിയായി: “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.