Judges 1:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശയുടെ ഭാര്യാപിതാവായ കേന്യന്‍റെ പിന്‍ഗാമികള്‍ യെഹൂദാഗോത്രക്കാരോടൊപ്പം ഈന്തപ്പനകളുടെ നഗരത്തില്‍നിന്ന് അരാദിനു തെക്കുവശമുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവര്‍ അവിടെയുള്ള ജനത്തോടുകൂടെ പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോശെയുടെ അളിയനായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽനിന്നു അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയി; അവർ ചെന്നു ജനത്തോടുകൂടെ പാർത്തു.
Malayalam 1992 MBSI
മോശെയുടെ അളിയനായ കേന്യന്റെ മക്കള്‍ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തില്‍നിന്നു അരാദിന്നു തെക്കുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവര്‍ ചെന്നു ജനത്തോടുകൂടെ പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോശെയുടെ ഭാര്യാപിതാവായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽനിന്ന് അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്ക് ചെന്ന്, ജനത്തോടുകൂടെ അവിടെ പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോശെയുടെ അളിയനായ കേന്യന്‍റെ മക്കള്‍ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽ നിന്ന് അരാദിനു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയി; അവര്‍ ചെന്നു ജനത്തോടുകൂടെ പാര്‍ത്തു.
Malayalam Bible POC-ML 2013
മോശയുടെ അമ്മായിയപ്പനായ കേന്യന്‍െറ പിന്‍ഗാമികള്‍ യൂദാഗോത്രക്കാരോടുകൂടെ ഈന്തപ്പനകളുടെ നഗരത്തില്‍നിന്ന്‌ നെഗെബില്‍ ആരാദിന്‌ സമീപമുള്ള യൂദാ മരുഭൂമിയിലേക്കു പോയി. അവര്‍ അവിടെയെത്തി അവിടത്തെ ജനങ്ങളോടൊത്തു ജീവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോശയുടെ അമ്മായിയപ്പന്റെ പിൻഗാമികളായ കേന്യർ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽനിന്ന് അതായത്, യെരീഹോനഗരത്തിൽനിന്ന് തെക്കേദേശത്ത് അരാദിനു സമീപമുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവിടെയുള്ള ജനത്തോടുകൂടെ താമസിച്ചു.