Judges 1:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[18,19] സര്‍വേശ്വരന്‍ യെഹൂദാഗോത്രക്കാരുടെ കൂടെ ഉണ്ടായിരുന്നു; അവര്‍ മലനാടു പിടിച്ചടക്കി. ഗസ്സ, അസ്കലോന്‍, എക്രോന്‍ എന്നീ പട്ടണങ്ങളും അവയ്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങളും അവര്‍ കൈവശമാക്കി. എന്നാല്‍ താഴ്വരയില്‍ പാര്‍ത്തിരുന്നവര്‍ക്ക് ഇരുമ്പു രഥങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അവരെ കീഴടക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാ ഗസ്സയും അതിന്റെ അതിർനാടും അസ്കലോനും അതിന്റെ അതിർനാടും എക്രോനും അതിന്റെ അതിർനാടും പിടിച്ചു.
Malayalam 1992 MBSI
യെഹൂദാ ഗസ്സയും അതിന്റെ അതിര്‍നാടും അസ്കലോനും അതിന്റെ അതിര്‍നാടും എക്രോനും അതിന്റെ അതിര്‍നാടും പിടിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗസ്സയും അസ്കലോനും, എക്രോനും ഇവയോടു ചേർന്നുള്ള ഭൂപ്രദേശങ്ങളും യെഹൂദാ പിടിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാ ഗസ്സയും അതിന്‍റെ അതിര്‍നാടും അസ്കലോനും അതിന്‍റെ അതിര്‍നാടും എക്രോനും അതിന്‍റെ അതിര്‍നാടും പിടിച്ചു.
Malayalam Bible POC-ML 2013
ഗാസാ, അഷ്‌ക്കലോണ്‍, എക്രാന്‍ എന്നിവയും അവയുടെ പ്രാന്തപ്രദേശങ്ങളും യൂദാ കൈവശപ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാപുരുഷന്മാർ, ഗസ്സാ, അസ്കലോൻ, എക്രോൻ എന്നീ പട്ടണങ്ങളും അതിന്റെ അതിരിനോടു ചേർന്നുള്ള ദേശങ്ങളും പിടിച്ചടക്കി.