Judges 1:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പണ്ടു ലൂസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബേഥേലിലേക്ക് ഒറ്റുനോക്കുന്നതിന് അവര്‍ ചാരന്മാരെ അയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോസേഫിന്റെ ഗൃഹം ബേഥേൽ ഒറ്റുനോക്കുവാൻ ആളയച്ചു; ആ പട്ടണത്തിന്നു മുമ്പെ ലൂസ് എന്നു പേരായിരുന്നു.
Malayalam 1992 MBSI
യോസേഫിന്റെ ഗൃഹം ബേഥേല്‍ ഒറ്റുനോക്കുവാന്‍ ആളയച്ചു; ആ പട്ടണത്തിന്നു മുമ്പെ ലൂസ് എന്നു പേരായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോസേഫിന്റെ ഗൃഹം ബേഥേലിലേക്ക് ഒറ്റുകാരെ അയച്ചു; ആ പട്ടണത്തിന് മുമ്പെ ലൂസ് എന്ന് പേരായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോസേഫിന്‍റെ ഗൃഹം ബേഥേൽ ഒറ്റുനോക്കുവാന്‍ ആളയച്ചു; ആ പട്ടണത്തിനു മുമ്പേ ലൂസ് എന്നു പേരായിരുന്നു.
Malayalam Bible POC-ML 2013
അവര്‍ ബഥേല്‍ ഒറ്റുനോക്കാന്‍ ആളയച്ചു. ലൂസ്‌ എന്നാണ്‌ ഈ നഗരം അറിയപ്പെട്ടിരുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ബേഥേലിൽ ചാരപ്രവർത്തകരെ അയച്ചു—ബേഥേലിനു മുമ്പ് ലൂസ് എന്നു പേരായിരുന്നു.