Judges 1:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അവിടെ ചെന്നപ്പോള്‍ പട്ടണത്തില്‍നിന്നു പുറത്തുവരുന്ന ഒരാളിനെ കണ്ടു; അവര്‍ അവനോടു പറഞ്ഞു: “പട്ടണത്തില്‍ പ്രവേശിക്കുന്നതിനുള്ള വഴി കാണിച്ചുതന്നാല്‍ ഞങ്ങള്‍ നിന്നോടു ദയാപൂര്‍വം വര്‍ത്തിക്കാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പട്ടണത്തിൽനിന്നു ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാർ കണ്ടു അവനോടു: പട്ടണത്തിൽ കടപ്പാൻ ഒരു വഴി കാണിച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.
Malayalam 1992 MBSI
പട്ടണത്തില്‍നിന്നു ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാര്‍ കണ്ടു അവനോടുപട്ടണത്തില്‍ കടപ്പാന്‍ ഒരു വഴി കാണിച്ചു തരേണം; എന്നാല്‍ ഞങ്ങള്‍ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒറ്റുകാർ പട്ടണത്തിൽ നിന്നു പുറത്തേക്ക് വന്ന ഒരുവനോട് “പട്ടണത്തിനകത്ത് പ്രവേശിക്കുവാനുള്ള വാതിൽ കാണിച്ചുതന്നാൽ ഞങ്ങൾ നിന്നോടു കരുണ കാണിക്കും” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പട്ടണത്തിൽനിന്ന് ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാര്‍ കണ്ട് അവനോട്: പട്ടണത്തിൽ കടപ്പാന്‍ ഒരു വഴി കാണിച്ചുതരേണം; എന്നാൽ ഞങ്ങള്‍ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
നഗരത്തില്‍നിന്ന്‌ ഒരാള്‍ വെളിയിലേക്കു വരുന്നത്‌ ചാരന്‍മാര്‍ കണ്ടു. അവര്‍ അവനോടു പറഞ്ഞു: നഗരത്തിലേക്കുള്ള വഴി ഞങ്ങള്‍ക്കു കാണിച്ചുതരുക. എങ്കില്‍, നിശ്‌ചയമായും ഞങ്ങള്‍ നിന്നോട്‌ ദയാപൂര്‍വം വര്‍ത്തിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പട്ടണത്തിൽനിന്ന് ഇറങ്ങിവരുന്ന ഒരു മനുഷ്യനെ ചാരപ്രവർത്തകർ കണ്ടു. അവർ അവനോട്, “പട്ടണത്തിൽ കടക്കാൻ ഒരു വഴി കാണിച്ചുതരണം; എന്നാൽ ഞങ്ങൾ നിന്നോടു ദയ ചെയ്യും” എന്നു പറഞ്ഞു.