Judges 1:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അയാള്‍ ഹിത്യരുടെ ദേശത്തു ചെന്ന് അവിടെ ഒരു പട്ടണം നിര്‍മ്മിച്ചു; അതിനു ലൂസ് എന്നു പേരിട്ടു. ആ പട്ടണം ഇന്നും ആ പേരില്‍ അറിയപ്പെടുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഹിത്യരുടെ ദേശത്തു ചെന്നു ഒരു പട്ടണം പണിതു അതിന്നു ലൂസ് എന്നു പേരിട്ടു; അതിന്നു ഇന്നുവരെ അതു തന്നേ പേർ.
Malayalam 1992 MBSI
അവന്‍ ഹിത്യരുടെ ദേശത്തു ചെന്നു ഒരു പട്ടണം പണിതു അതിന്നു ലൂസ് എന്നു പേരിട്ടു; അതിന്നു ഇന്നുവരെ അതു തന്നേ പേര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഹിത്യരുടെ ദേശത്ത് ചെന്ന് ഒരു പട്ടണം പണിതു; അതിന് ലൂസ് എന്ന് പേരിട്ടു; അത് ഇന്നുവരെ അങ്ങനെ അറിയപ്പെടുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഹിത്യരുടെ ദേശത്തു ചെന്ന് ഒരു പട്ടണം പണിത് അതിനു ലൂസ് എന്നു പേരിട്ടു; അതിന് ഇന്നുവരെ അതുതന്നെ പേര്‍.
Malayalam Bible POC-ML 2013
അവന്‍ ഹിത്യരുടെ നാട്ടില്‍ ചെന്ന്‌ അവിടെ ഒരു നഗരം പണിതു. ലൂസ്‌ എന്ന്‌ അതിനു പേരിട്ടു. ഇന്നും ആ പേരില്‍ അത്‌ അറിയപ്പെടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനുശേഷം ആ മനുഷ്യൻ ഹിത്യരുടെ ദേശത്തുചെന്ന് ഒരു പട്ടണം പണിതു. അതിനു ലൂസ് എന്നു പേരിട്ടു; ഇന്നും ആ പേരിൽ അത് അറിയപ്പെടുന്നു.