Judges 1:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബേത്ത്-ശെയാന്‍, താനാക്ക്, ദോര്‍, യിബ്ലെയാം, മെഗിദ്ദോ എന്നീ പട്ടണങ്ങളിലെയും അവയ്‍ക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലെയും നിവാസികളെ മനശ്ശെഗോത്രക്കാര്‍ ഓടിച്ചുകളഞ്ഞില്ല. കനാന്യര്‍ അവിടെത്തന്നെ പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനശ്ശെ ബേത്ത്‒ശെയാനിലും അതിന്റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്റെ ഗ്രാമങ്ങളിലും ദോരിലും അതിന്റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യർക്കു ആ ദേശത്തു തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു.
Malayalam 1992 MBSI
മനശ്ശെ ബേത്ത്--ശെയാനിലും അതിന്റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്റെ ഗ്രാമങ്ങളിലും ദോരിലും അതിന്റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്റെ ഗ്രാമങ്ങളിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യര്‍ക്കും ആ ദേശത്തു തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനശ്ശെ ബേത്ത്-ശെയാൻ, താനാക്ക്, ദോർ യിബ്ളെയാം, മെഗിദ്ദോ എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; അതിനാൽ, കനാന്യർ ആ ദേശത്ത് തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനശ്ശെ ബേത്ത്-ശെയാനിലും അതിന്‍റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്‍റെ ഗ്രാമങ്ങളിലും ദോരിലും അതിന്‍റെ ഗ്രാമങ്ങളിലും യിബ്ലെയാമിലും അതിന്‍റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്‍റെ ഗ്രാമങ്ങളിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യര്‍ക്ക് ആ ദേശത്തുതന്നെ പാര്‍പ്പാനുള്ള താൽപര്യം സാധിച്ചു.
Malayalam Bible POC-ML 2013
ബേത്‌ഷയാന്‍, താനാക്ക്‌, ദോര്‍, ഇബ്‌ ലെയാം, മെഗിദോ എന്നീ പട്ടണങ്ങളിലെയും അവയുടെ ഗ്രാമങ്ങളിലെയും നിവാസികളെ മനാസ്‌സെ പുറത്താക്കിയില്ല. കാനാന്യര്‍ ആ ദേശത്തു തുടര്‍ന്നും ജീവിച്ചുപോന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ബേത്-ശയാൻ, താനാക്ക്, ദോർ, യിബ്ലെയാം, മെഗിദ്ദോ എന്നീ പട്ടണങ്ങളിലും അവയുടെ ഗ്രാമങ്ങളിലും ഉള്ളവരെ മനശ്ശെഗോത്രം നീക്കിക്കളഞ്ഞില്ല. കനാന്യർക്ക് ആ ദേശത്തുതന്നെ തുടരാനുള്ള ആഗ്രഹം അങ്ങനെ സാധിച്ചു.