Judges 1:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്യര്‍ ശക്തിപ്രാപിച്ചപ്പോള്‍ കനാന്യരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യിസ്രായേലിന്നു ബലം കൂടിയപ്പോൾ അവർ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
Malayalam 1992 MBSI
എന്നാല്‍ യിസ്രായേലിന്നു ബലം കൂടിയപ്പോള്‍ അവര്‍ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യിസ്രായേൽ ശക്തരായപ്പോൾ അവർ കനാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെ കൊണ്ട് കഠിനവേല ചെയ്യിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യിസ്രായേലിനു ബലം കൂടിയപ്പോള്‍ അവര്‍ കനാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ട് ഊഴിയവേല ചെയ്യിച്ചു.
Malayalam Bible POC-ML 2013
ഇസ്രായേല്‍ക്കാര്‍ പ്രബലരായപ്പോള്‍ കാനാന്‍കാരെക്കൊണ്ട്‌ അടിമവേല ചെയ്യിച്ചു; അവരെ തീര്‍ത്തും പുറത്താക്കിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഇസ്രായേല്യർ ശക്തരായിത്തീർന്നപ്പോൾ അവർ കനാന്യരെ മുഴുവൻ നീക്കിക്കളയാതെ അവരെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.