Judges 1:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദാഗോത്രക്കാര്‍ തങ്ങളുടെ സഹോദരരായ ശിമെയോന്യരോടു പറഞ്ഞു: “കനാന്യരോടു യുദ്ധം ചെയ്ത് ഞങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ച ദേശം കൈവശപ്പെടുത്താന്‍ ഞങ്ങളോടൊത്തു വരിക; നിങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദേശത്ത് യുദ്ധം ചെയ്യാന്‍ നിങ്ങളോടൊപ്പം ഞങ്ങളും വരാം.” ശിമെയോന്‍ഗോത്രക്കാര്‍ അവരുടെ കൂടെ പോയി;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു: എന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധംചെയ്‌വാൻ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്തു നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു ശിമെയോൻ അവനോടുകൂടെ പോയി.
Malayalam 1992 MBSI
യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുഎന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധംചെയ്‍വാന്‍ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്തു നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു ശിമെയോന്‍ അവനോടുകൂടെ പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദാ തന്റെ സഹോദരനായ ശിമെയോനോട് എനിക്ക് നൽകിയിരിക്കുന്ന പ്രദേശത്തേക്ക് കനാന്യരോട് യുദ്ധംചെയ്‌വാൻ നീ എന്നോടുകൂടെ പോരേണം; അതുപോലെതന്നെ ഞാനും നിന്നോടു കൂടെ നിന്റെ അവകാശദേശത്തേക്ക് വരാം “എന്ന് പറഞ്ഞു അങ്ങനെ ശിമെയോൻ അവനോടുകൂടെ പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാ തന്‍റെ സഹോദരനായ ശിമെയോനോട്: എന്‍റെ അവകാശദേശത്തു കനാന്യരോടു യുദ്ധം ചെയ്‍വാന്‍ നീ എന്നോടുകൂടെ പോരേണം; നിന്‍റെ അവകാശദേശത്ത് നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു. ശിമെയോന്‍ അവനോടുകൂടെ പോയി.
Malayalam Bible POC-ML 2013
യൂദാ സഹോദരനായ ശിമയോനോടു പറഞ്ഞു: എനിക്കു നിശ്‌ചയിക്കപ്പെട്ടിരിക്കുന്ന പ്രദേശത്തേക്ക്‌ എന്നോടുകൂടെ വരുക. കാനാന്യരോടു നമുക്കു പോരാടാം. നിനക്കു നിശ്‌ചയിക്കപ്പെട്ടിരിക്കുന്ന ദേശത്തേക്കു ഞാനും നിന്നോടുകൂടെ പോരാം. ശിമയോന്‍ അവനോടുകൂടെ പുറപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാഗോത്രത്തിലെ പുരുഷന്മാർ തങ്ങളുടെ സഹോദരന്മാരായ ശിമെയോന്യഗോത്രത്തോട്, “ഞങ്ങളുടെ അവകാശഭൂമിയിൽ ജീവിക്കുന്ന കനാന്യരോട് യുദ്ധംചെയ്യുന്നതിന് ഞങ്ങളോടുകൂടെ വരണമേ. അതിനുപകരമായി നിങ്ങളുടെ അവകാശഭൂമി കൈവശപ്പെടുത്തുന്നതിനു നിങ്ങളോടുകൂടെ ഞങ്ങളും വരാം” എന്നു പറഞ്ഞു. അങ്ങനെ ശിമെയോന്യർ അവരോടുകൂടെ പുറപ്പെട്ടു.