Judges 1:33 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നഫ്താലിഗോത്രക്കാര്‍ ബേത്ത്-ശേമെശ്, ബേത്ത്-അനാത്ത് എന്നീ പട്ടണങ്ങളില്‍ പാര്‍ത്തിരുന്ന കനാന്യരെ ഓടിച്ചുകളയാതെ അവരുടെ ഇടയില്‍ത്തന്നെ പാര്‍ത്തു. ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും ജനങ്ങളെക്കൊണ്ട് അവര്‍ അടിമവേല ചെയ്യിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നഫ്താലി ബേത്ത്‒ശേമെശിലും ബേത്ത്‒അനാത്തിലും പാർത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു; എന്നാൽ ബേത്ത്‒ശേമെശിലെയും ബേത്ത്‒അനാത്തിലെയും നിവാസികൾ അവർക്കു ഊഴിയവേലക്കാരായിത്തീർന്നു.
Malayalam 1992 MBSI
നഫ്താലി ബേത്ത്--ശേമെശിലും ബേത്ത്--അനാത്തിലും പാര്‍ത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു; എന്നാല്‍ ബേത്ത്--ശേമെശിലെയും ബേത്ത്--അനാത്തിലെയും നിവാസികള്‍ അവര്‍ക്കും ഊഴിയവേലക്കാരായിത്തിര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാർത്തിരുന്നവരെ നഫ്താലിയും നീക്കിക്കളഞ്ഞില്ല; അങ്ങനെ അവർ കനാന്യരായ ദേശനിവാസികളുടെ ഇടയിൽ പാർത്തു; എന്നിരുന്നാലും ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികളെകൊണ്ട് അവർ കഠിനവേല ചെയ്യിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നഫ്താലി ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാര്‍ത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാര്‍ത്തു; എന്നാൽ ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികള്‍ അവര്‍ക്ക് ഊഴിയവേലക്കാരായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
ബേത്‌ഷെമെഷിലെയോ ബേത്‌അനാത്തിലെയോ നിവാസികളെ നഫ്‌താലിഗോത്രം പുറത്താക്കിയില്ല. അവര്‍ തദ്‌ദേശവാസികളായ കാനാന്‍കാരുടെ ഇടയില്‍ താമസിച്ചു. ബേത്‌ഷെമെഷിലെയും ബേത്‌അനാത്തിലെയും നിവാസികള്‍ അവര്‍ക്ക്‌ അടിമകളായിത്തീര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നഫ്താലിഗോത്രം ബേത്-ശേമെശിലും ബേത്-അനാത്തിലും താമസിച്ചിരുന്നവരെ നീക്കിക്കളയാതെ ആ ദേശവാസികളായ കനാന്യരുടെയിടയിൽ താമസിച്ചു; എന്നാൽ ബേത്-ശേമെശിലെയും ബേത്-അനാത്തിലെയും നിവാസികൾ അവർക്ക് നിർബന്ധിതമായി വേലചെയ്യുന്നവരായിത്തീർന്നു.