Judges 1:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹര്‍-ഹേരെസ്, അയ്യാലോന്‍, ശാല്‍ബീം എന്നീ സ്ഥലങ്ങളില്‍ അമോര്യര്‍ തുടര്‍ന്നു പാര്‍ത്തു. എന്നാല്‍ യോസേഫ്ഗോത്രക്കാര്‍ക്കു ശക്തി ലഭിച്ചപ്പോള്‍ അവര്‍ അമോര്യരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ അമോര്യർക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർപ്പാനുള്ള താല്പര്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീർത്തു.
Malayalam 1992 MBSI
അങ്ങനെ അമേര്‍യ്യര്‍ക്കും ഹര്‍ഹേരെസിലും അയ്യാലോനിലും ശാല്‍ബീമിലും പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു. എന്നാല്‍ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോള്‍ അവരെ ഊഴിയ വേലക്കാരാക്കിത്തീര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ അമോര്യർ ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർക്കുവാൻ നിശ്ചയിച്ചുറച്ചു. എന്നാൽ യോസേഫ് ഗൃഹം ശക്തി പ്രാപിച്ചപ്പോൾ അവരെ കഠിനവേലയ്ക്കാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ അമോര്യര്‍ക്കു ഹര്‍ഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാര്‍പ്പാനുള്ള താൽപര്യം സാധിച്ചു. എന്നാൽ യോസേഫിന്‍റെ ഗൃഹത്തിനു ബലം കൂടിയപ്പോള്‍ അവരെ ഊഴിയവേലക്കാരാക്കിത്തീര്‍ത്തു.
Malayalam Bible POC-ML 2013
അമോര്യര്‍ ഹാര്‍ഹെറെസിലും അയ്യാലോണിലും ഷാല്‍ബീമിലും താമസം തുടര്‍ന്നു. എന്നാല്‍, ജോസ ഫിന്‍െറ ഗോത്രം അവരുടെമേല്‍ ശക്‌തിപ്പെട്ടു. അവര്‍ അടിമകളായിത്തീര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ അമോര്യർക്കു ഹേരെസുമലയിലും അയ്യാലോനിലും ശാൽബീമിലും താമസിക്കുന്നതിനുള്ള ആഗ്രഹം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗോത്രങ്ങൾ ശക്തരായിത്തീർന്നപ്പോൾ അവർ അവരെയും നിർബന്ധിതമായി വേലചെയ്യുന്നവരാക്കിത്തീർത്തു.