Judges 1:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദാഗോത്രക്കാര്‍ യെരൂശലേം ആക്രമിച്ചു കീഴടക്കി, അതിലെ നിവാസികളെ വാളാല്‍ നശിപ്പിക്കുകയും പട്ടണം അഗ്നിക്ക് ഇരയാക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.
Malayalam 1992 MBSI
യെഹൂദാമക്കള്‍ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അവർ അതിനെ കൈവശമാക്കി; വാൾ കൊണ്ട് വെട്ടി, നഗരം തീയിട്ട് ചുട്ടുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാമക്കള്‍ യെരൂശലേമിന്‍റെ നേരേ യുദ്ധം ചെയ്ത് അതിനെ പിടിച്ച് വാളിന്‍റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.
Malayalam Bible POC-ML 2013
യൂദാഗോത്രക്കാര്‍ ജറുസലെമിന്‌ എതിരായിയുദ്‌ധം ചെയ്‌ത്‌ അതു പിടിച്ചടക്കി അതിലെ നിവാസികളെ വാളിനിരയാക്കുകയും നഗരത്തിനു തീ വയ്‌ക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാഗോത്രത്തിലെ പുരുഷന്മാർ ജെറുശലേമിനോടു യുദ്ധംചെയ്തു, അതും കീഴടക്കി; അതിലെ നിവാസികളെ വാളിനിരയാക്കി നഗരം തീവെച്ചു.