Judges 10:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബീമേലെക്കിന്‍റെ മരണശേഷം ദോദോയുടെ പൗത്രനും പൂവാവിന്‍റെ പുത്രനുമായ തോല ഇസ്രായേലിനെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടു. അയാള്‍ ഇസ്സാഖാര്‍ ഗോത്രക്കാരന്‍ ആയിരുന്നു; എഫ്രയീം മലനാട്ടിലെ ശാമീരില്‍ ആയിരുന്നു അയാള്‍ പാര്‍ത്തിരുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ എന്ന യിസ്സാഖാർഗോത്രക്കാരൻ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവൻ പാർത്തതു.
Malayalam 1992 MBSI
അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകന്‍ തോലാ എന്ന യിസ്സാഖാര്‍ഗോത്രക്കാരന്‍ യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരില്‍ ആയിരുന്നു അവന്‍ പാര്‍ത്തതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബീമേലെക്കിന്റെ ശേഷം യിസ്സാഖാർ ഗോത്രത്തിൽ ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; അവൻ എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു പാർത്തത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബീമേലെക്കിന്‍റെ ശേഷം ദോദോവി ന്‍റെ മകനായ പൂവാവിന്‍റെ മകന്‍ തോലാ എന്ന യിസ്സാഖാര്‍ഗോത്രക്കാരന്‍ യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവന്‍ പാര്‍ത്തത്.
Malayalam Bible POC-ML 2013
അബിമെലക്കിനുശേഷം ഇസ്രായേലിനെ രക്‌ഷിക്കാന്‍ തോല നിയുക്‌തനായി. ഇസാക്കര്‍ഗോത്രജനായ ദോദോയുടെ പുത്രന്‍ പൂവ്വാ ആയിരുന്നു ഇവന്‍െറ പിതാവ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബീമെലെക്കിനുശേഷം യിസ്സാഖാർ ഗോത്രത്തിൽപ്പെട്ട ദോദോയുടെ പുത്രനായ പൂവായുടെ പുത്രൻ തോലാ ഇസ്രായേലിനെ രക്ഷിക്കാൻ എഴുന്നേറ്റു; എഫ്രയീംമലനാട്ടിലെ ശമീരിൽ അദ്ദേഹം വസിച്ചിരുന്നു.