Judges 10:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഇസ്രായേല്‍ജനത്തെ പീഡിപ്പിച്ചു. യോര്‍ദ്ദാനക്കരെ അമോര്യരുടെ ദേശമായ ഗിലെയാദില്‍ പാര്‍ത്തിരുന്ന ഇസ്രായേല്‍ജനത്തെ അവര്‍ പതിനെട്ടു വര്‍ഷം ക്രൂരമായി ഞെരുക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ, യോർദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ യിസ്രായേൽമക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.
Malayalam 1992 MBSI
അവര്‍ അന്നുമുതല്‍ പതിനെട്ടു സംവത്സരത്തോളം യിസ്രായേല്‍മക്കളെ യോര്‍ദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്‍യ്യദേശത്തുള്ള എല്ലായിസ്രായേല്‍മക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ആ വർഷം മുതൽ പതിനെട്ട് വർഷം യോർദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തെ എല്ലാ യിസ്രായേൽമക്കളെയും, ഉപദ്രവിച്ചു ഞെരുക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ, യോര്‍ദ്ദാനക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ യിസ്രായേൽമക്കളെയും തന്നെ ഉപദ്രവിച്ചു ഞെ രുക്കി.
Malayalam Bible POC-ML 2013
ആ വര്‍ഷം അവര്‍ ഇസ്രായേല്‍മക്കളെ ക്രൂരമായി ഞെരുക്കി. ജോര്‍ദാനക്കരെ ഗിലയാദിലുള്ള അമോര്യരുടെ സ്‌ഥലത്തു വസിച്ചിരുന്ന ഇസ്രായേല്യരെ മുഴുവന്‍പതിനെട്ടു വര്‍ഷം അവര്‍ പീഡിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ വർഷം അവർ ഇസ്രായേൽമക്കളെ ചിതറിക്കുകയും തകർക്കുകയും ചെയ്തു. യോർദാനു കിഴക്ക് ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ ഇസ്രായേൽമക്കളെയും പതിനെട്ട് വർഷത്തോളം അവർ പീഡിപ്പിച്ചു.