Judges 11:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അങ്ങ് പറഞ്ഞതുപോലെ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. സര്‍വേശ്വരന്‍ നമുക്കു സാക്ഷിയായിരിക്കട്ടെ” എന്നവര്‍ പ്രതിവചിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോടു: യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു.
Malayalam 1992 MBSI
ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോടുയഹോവ നമ്മുടെ മദ്ധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്യും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്; നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യുമെന്നുള്ളതിന് യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോട്: യഹോവ നമ്മുടെ മധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്യും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ശ്രഷ്‌ഠന്‍മാര്‍ പ്രതിവചിച്ചു: കര്‍ത്താവ് നമുക്ക് സാക്‌ഷിയായിരിക്കട്ടെ; നീ പറയുന്നതുപോലെ ഞങ്ങള്‍ ചെയ്യും, തീര്‍ച്ച.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനോടു പറഞ്ഞു: “യഹോവ നമുക്കു സാക്ഷിയായിരിക്കട്ടെ! നീ പറഞ്ഞതുപോലെതന്നെ ഞങ്ങൾ ചെയ്യും.”