Judges 11:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എദോംരാജാവിന്‍റെ ദേശത്തുകൂടി കടന്നുപോകുന്നതിന് അനുവാദം അപേക്ഷിച്ചുകൊണ്ട് അവര്‍ ദൂതന്മാരെ അയച്ചു; എന്നാല്‍ എദോംരാജാവ് അവരുടെ അപേക്ഷ സ്വീകരിച്ചില്ല. പിന്നീട് മോവാബ്‍രാജാവിന്‍റെ അടുക്കലും ദൂതന്മാരെ അയച്ചു; അദ്ദേഹവും അതിനു സമ്മതിച്ചില്ല. അതിനാല്‍ ഇസ്രായേല്‍ജനം കാദേശില്‍തന്നെ പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽ എദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവു കേട്ടില്ല; മോവാബ് രാജാവിന്റെ അടുക്കലും അവർ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു.
Malayalam 1992 MBSI
യിസ്രായേല്‍ എദോം രാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവു കേട്ടില്ല; മോവാബ് രാജാവിന്റെ അടുക്കലും അവര്‍ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേല്‍ കാദേശില്‍ പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽ എദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം ചോദിച്ചു എങ്കിലും എദോംരാജാവ് സമ്മതിച്ചില്ല; മോവാബ് രാജാവിന്റെ അടുക്കലും പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽ എദോംരാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാന്‍ നിന്‍റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവ് കേട്ടില്ല; മോവാബ്‍രാവിന്‍റെ അടുക്കലും അവര്‍ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാര്‍ത്തു.
Malayalam Bible POC-ML 2013
ഇസ്രായേല്‍ അന്ന് ഏദോംരാജാവിനോട് ദൂതന്‍മാര്‍വഴി നിന്‍െറ ദേശത്തിലൂടെ കടന്നു പോകാന്‍ തങ്ങളെ അനുവദിക്കണമെന്നപേക്‌ഷിച്ചു. പക്‌ഷേ, അവന്‍ അതു സമ്മതിച്ചില്ല. മോവാബുരാജാവിനോടും അവര്‍ ആളയച്ചുപറഞ്ഞു; അവനും സമ്മതിച്ചില്ല. അതിനാല്‍, ഇസ്രായേല്‍ കാദെഷില്‍ത്തന്നെതാമസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ഇസ്രായേൽ ഏദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു, ‘താങ്കളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങൾക്ക് അനുവാദം തരണം’ എന്നു പറയിച്ചു. എങ്കിലും ഏദോം രാജാവ് ചെവിക്കൊണ്ടില്ല. മോവാബുരാജാവിന്റെ അടുക്കലേക്കും അവർ ദൂതന്മാരെ അയച്ചു, അദ്ദേഹവും സമ്മതിച്ചില്ല; അങ്ങനെ ഇസ്രായേൽ കാദേശിൽ താമസിച്ചു.