Judges 11:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സീഹോന്‍ അതിന് ഇസ്രായേല്‍ജനത്തെ അനുവദിച്ചില്ലെന്നു മാത്രമല്ല തന്‍റെ സൈന്യങ്ങളെയെല്ലാം വിളിച്ചുകൂട്ടി യഹസില്‍ പാളയമടിച്ച് ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും സീഹോൻ യിസ്രായേൽ തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്റെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു.
Malayalam 1992 MBSI
എങ്കിലും സീഹോന്‍ യിസ്രായേല്‍ തന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്റെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസില്‍ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും സീഹോൻ യിസ്രായേലിനെ വിശ്വസിക്കാതിരുന്നതുകൊണ്ട് തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിച്ചില്ല അവൻ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി, അവരോട് യുദ്ധം ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും സീഹോന്‍ യിസ്രായേൽ തന്‍റെ ദേശത്തുകൂടെ കടന്നുപോകുവാന്‍ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്‍റെ ജനത്തെയൊക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു.
Malayalam Bible POC-ML 2013
എന്നാല്‍, തന്‍െറ ദേശത്തുകൂടി ഇസ്രായേലിനെ കടത്തിവിടാന്‍ സീഹോന് വിശ്വാസം വന്നില്ല. മാത്രമല്ല, സീഹോന്‍ ജനങ്ങളെയെല്ലാം ഒന്നിച്ചുകൂട്ടി, യാഹാസില്‍ താവളമടിച്ച്, ഇസ്രായേലിനോടു പൊരുതി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും സീഹോൻ തന്റെ ദേശത്തുകൂടെ ഇസ്രായേലിനെ കടത്തിവിടാൻ തക്കവണ്ണം അവരെ വിശ്വസിച്ചില്ല. അദ്ദേഹം തന്റെ ജനത്തെയെല്ലാം വിളിച്ചുകൂട്ടി, യാഹാസിൽ പാളയമടിച്ച് ഇസ്രായേലിനോട് പൊരുതി.