Judges 11:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ ഹെശ്ബോനിലും അരോവേരിലും അവയോടു ചേര്‍ന്നുള്ള പട്ടണങ്ങളിലും അര്‍ന്നോന്‍തീരത്തുള്ള പട്ടണങ്ങളിലും മുന്നൂറു സംവത്സരക്കാലം പാര്‍ത്തു. ആ കാലത്തിനിടയില്‍ നിങ്ങള്‍ എന്തുകൊണ്ട് അവ തിരിച്ചു പിടിച്ചില്ല?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽ ഹെശ്ബോനിലും അതിന്റെ പട്ടണങ്ങളിലും അരോവേരിലും അതിന്റെ പട്ടണങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാപട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാർത്തിരിക്കെ ആ കാലത്തിന്നിടയിൽ നിങ്ങൾ അവയെ ഒഴിപ്പിക്കാതിരുന്നതു എന്തു?
Malayalam 1992 MBSI
യിസ്രായേല്‍ ഹെശ്ബോനിലും അതിന്റെ പട്ടണങ്ങളിലും അരോവേരിലും അതിന്റെ പട്ടണങ്ങളിലും അര്‍ന്നോന്‍ തീരത്തുള്ള എല്ലാപട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാര്‍ത്തിരിക്കെ ആ കാലത്തിന്നിടയില്‍ നിങ്ങള്‍ അവയെ ഒഴിപ്പിക്കാതിരുന്നതു എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽ ഹെശ്ബോനിലും അരോവേരിലും അവയുടെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷങ്ങളോളം പാർത്തിരിക്കെ,ആ കാലയളവിനുള്ളിൽ നിങ്ങൾ അവയെ എന്തുകൊണ്ട് വീണ്ടെടുത്തില്ല?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽ ഹെശ്ബോനിലും അതിന്‍റെ പട്ടണങ്ങളിലും അരോവേരിലും അതിന്‍റെ പട്ടണങ്ങളിലും അര്‍ന്നോന്‍തീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാര്‍ത്തിരിക്കെ ആ കാലത്തിനിടയിൽ നിങ്ങള്‍ അവയെ ഒഴിപ്പിക്കാതിരുന്നത് എന്ത്?
Malayalam Bible POC-ML 2013
ഇസ്രായേല്‍ ഹെഷ്‌ബോണിലും അതിന്‍െറ ഗ്രാമങ്ങളിലും അരോവറിലും അതിന്‍െറ ഗ്രാമങ്ങളിലും അര്‍നോണ്‍ തീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വര്‍ഷം താമസി ച്ചകാലത്തു നീ എന്തുകൊണ്ട്‌ അവ വീണ്ടെടുത്തില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽ ഹെശ്ബോനിലും അതിന്റെ ഗ്രാമങ്ങളിലും അരോവേരിലും അതിന്റെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷക്കാലം താമസിച്ച ആ കാലത്തിനിടയിൽ നിങ്ങൾ എന്തുകൊണ്ട് അതു തിരിച്ചു വാങ്ങിയില്ല?