Judges 12:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യിഫ്താഹ് അവരോടു പറഞ്ഞു: “ഞാനും എന്‍റെ ജനവും അമ്മോന്യരുമായി വലിയ കലഹമുണ്ടായപ്പോള്‍ ഞാന്‍ നിങ്ങളുടെ സഹായം അപേക്ഷിച്ചു; എന്നാല്‍ നിങ്ങള്‍ ഞങ്ങളെ രക്ഷിക്കാന്‍ വന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിഫ്താഹ് അവരോടു: എനിക്കും എന്റെ ജനത്തിന്നും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ അവരുടെ കയ്യിൽനിന്നു എന്നെ രക്ഷിച്ചില്ല.
Malayalam 1992 MBSI
യിഫ്താഹ് അവരോടുഎനിക്കും എന്റെ ജനത്തിന്നും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാന്‍ നിങ്ങളെ വളിച്ചപ്പോള്‍ നിങ്ങള്‍ അവരുടെ കയ്യില്‍നിന്നു എന്നെ രക്ഷിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിഫ്താഹ് അവരോട്: എനിക്കും എന്റെ ജനത്തിനും അമ്മോന്യരോട് വലിയ കലഹം ഉണ്ടായപ്പോൾ ഞാൻ നിങ്ങളെ വിളിച്ചെങ്കിലും, നിങ്ങൾ അവരുടെ കയ്യിൽനിന്ന് എന്നെ രക്ഷിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിഫ്താഹ് അവരോട്: എനിക്കും എന്‍റെ ജനത്തിനും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാന്‍ നിങ്ങളെ വിളിച്ചപ്പോള്‍ നിങ്ങള്‍ അവരുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചില്ല.
Malayalam Bible POC-ML 2013
ജഫ്‌താ അവരോടു പറഞ്ഞു: ഞാനും എന്‍െറ ജനവും അമ്മോന്യരുമായി വലിയ കല ഹത്തിലായി. ഞാന്‍ നിങ്ങളെ വിളിച്ചപ്പോള്‍ അവരുടെ കൈകളില്‍നിന്ന്‌ നിങ്ങള്‍ എന്നെ രക്‌ഷിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിഫ്താഹ് അവരോടു പറഞ്ഞു: “എനിക്കും എന്റെ ജനത്തിനും അമ്മോന്യരോട് വലിയ പോരാട്ടം ഉണ്ടായി ഞാൻ നിങ്ങളെ വിളിച്ചു. എന്നാൽ നിങ്ങൾ അവരുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചില്ല.