Judges 12:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എഫ്രയീമ്യരില്‍നിന്ന് ഗിലെയാദ്യര്‍ യോര്‍ദ്ദാന്‍നദിയിലെ കടവുകള്‍ അധീനമാക്കി. അഭയാര്‍ഥിയായ ഒരു എഫ്രയീമ്യന്‍ നദി കടക്കാന്‍ അനുവാദം ചോദിക്കുമ്പോള്‍; “നീ എഫ്രയീമ്യനാണോ” എന്ന് അവര്‍ ചോദിക്കും. “അല്ല” എന്ന് അവന്‍ പറഞ്ഞാല്‍
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; എഫ്രയീമ്യപലായിതന്മാരിൽ ഒരുത്തൻ: ഞാൻ അക്കരെക്കു കടക്കട്ടെ എന്നു പറയുമ്പോൾ ഗിലെയാദ്യർ അവനോടു: നീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല എന്നു അവൻ പറഞ്ഞാൽ
Malayalam 1992 MBSI
ഗിലെയാദ്യര്‍ എഫ്രയീംഭാഗത്തുള്ള യോര്ദ്ദാന്റെ കടവുകള്‍ പിടിച്ചു; എഫ്രയീമ്യപലായിതന്മാരില്‍ ഒരുത്തന്‍ ഞാന്‍ അക്കരെക്കു കടക്കട്ടെ എന്നു പറയുമ്പോള്‍ ഗിലെയാദ്യര്‍ അവനോടുനീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്നു അവന്‍ പറഞ്ഞാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ എഫ്രയീമ്യർ എത്തും മുമ്പ് പിടിച്ചു; രക്ഷപെട്ട എഫ്രയീമ്യരിൽ ആരെങ്കിലും “ഞാൻ അക്കരയ്ക്കു കടക്കട്ടെ “എന്ന് പറയുമ്പോൾ ഗിലെയാദ്യർ അവനോട്: നീ എഫ്രയീമ്യനോ എന്ന് ചോദിക്കും; “അല്ല “എന്ന് അവൻ പറഞ്ഞാൽ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗിലെയാദ്യര്‍ എഫ്രയീംഭാഗത്തുള്ള യോര്ദ്ദാന്റെ കടവുകള്‍ പിടിച്ചു; എഫ്രയീമ്യ പലായിതന്മാരിൽ ഒരുത്തന്‍: ഞാന്‍ അക്കരയ്ക്കു കടക്കട്ടെ എന്നു പറയുമ്പോള്‍ ഗിലെയാദ്യര്‍ അവനോട്: നീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്ന് അവന്‍ പറഞ്ഞാൽ
Malayalam Bible POC-ML 2013
എഫ്രായിംകാരോടെതിര്‍ത്ത് ഗിലയാദുകാര്‍ ജോര്‍ദാന്‍െറ കടവുകള്‍ പിടിച്ചെടുത്തു. എഫ്രായിമില്‍ നിന്ന് ഒരഭയാര്‍ഥി എപ്പോഴെങ്കിലും ഓടിപ്പോകുമ്പോള്‍, അക്കരയ്‌ക്ക് പൊയ്‌ക്കൊള്ളട്ടെയെന്ന് ചോദിച്ചാല്‍ നീ ഒരു എഫ്രായിംകാരനോ എന്ന് ഗിലയാദുകാര്‍ ചോദിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗിലെയാദ്യർ എഫ്രയീം ഭാഗത്തുള്ള യോർദാന്റെ കടവുകൾ കൈവശപ്പെടുത്തി; എഫ്രയീമ്യരിൽ ശേഷിച്ച ഒരാൾ വന്ന്, “ഞാൻ അക്കരയ്ക്കു കടക്കട്ടെ” എന്നു പറയുമ്പോഴെല്ലാം ഗിലെയാദ്യർ അവനോട്, “നീ എഫ്രയീമ്യനോ?” എന്നു ചോദിക്കും: “അല്ല” എന്ന് അയാൾ പറഞ്ഞാൽ,