Judges 12:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ശിബ്ബോലത്ത്” എന്നു പറയാന്‍ അവര്‍ ആവശ്യപ്പെടും. ആ പദം ശരിയായി ഉച്ചരിക്കാന്‍ കഴിയാതെ “സിബ്ബോലത്ത്” എന്നു പറയും. അപ്പോള്‍ അവര്‍ അവനെപ്പിടിച്ച് ആ കടവില്‍വച്ചുതന്നെ കൊന്നുകളയും. ആ കാലത്ത് അങ്ങനെ എഫ്രയീമ്യരില്‍ നാല്പത്തീരായിരം പേര്‍ സംഹരിക്കപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അതു അവന്നു ശരിയായി ഉച്ചരിപ്പാൻ കഴിയായ്കകൊണ്ടു അവൻ സിബ്ബോലെത്ത് എന്നു പറയും. അപ്പോൾ അവർ അവനെ പിടിച്ചു യോർദ്ദാന്റെ കടവുകളിൽവെച്ചു കൊല്ലും; അങ്ങനെ ആ കാലത്തു എഫ്രയീമ്യരിൽ നാല്പത്തീരായിരംപേർ വീണു.
Malayalam 1992 MBSI
അവര്‍ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അതു അവന്നു ശരിയായി ഉച്ചരിപ്പാന്‍ കഴിയായ്കകൊണ്ടു അവന്‍ സിബ്ബോലെത്ത് എന്നു പറയും. അപ്പോള്‍ അവര്‍ അവനെ പിടിച്ചു യോര്‍ദ്ദാന്റെ കടവുകളില്‍വെച്ചു കൊല്ലും; അങ്ങനെ ആ കാലത്തു എഫ്രയീമ്യരില്‍ നാല്പത്തീരായിരം പേര്‍ വീണു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവനോട് “ശിബ്ബോലെത്ത് “എന്ന് പറയാൻ പറയും; അത് അവന് ശരിയായി ഉച്ചരിക്കുവാൻ കഴിയായ്കകൊണ്ട് അവൻ “സിബ്ബോലെത്ത് “എന്ന് പറയും. അപ്പോൾ അവർ അവനെ പിടിച്ച് യോർദ്ദാന്റെ കടവുകളിൽവച്ച് കൊല്ലും; അങ്ങനെ ആ കാലത്ത് എഫ്രയീമ്യരിൽ നാല്പത്തീരായിരംപേർ മരിച്ചുവീണു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അത് അവന് ശരിയായി ഉച്ചരിപ്പാന്‍ കഴിയായ്കകൊണ്ട് അവന്‍ സിബ്ബോലെത്ത് എന്നു പറയും. അപ്പോള്‍ അവര്‍ അവനെ പിടിച്ച് യോര്‍ദ്ദാന്‍റെ കടവുകളിൽവച്ചു കൊല്ലും; അങ്ങനെ ആ കാലത്ത് എഫ്രയീമ്യരിൽ നാല്പത്തീരായിരം പേര്‍ വീണു.
Malayalam Bible POC-ML 2013
അല്ല എന്ന്‌ അവന്‍ പറഞ്ഞാല്‍ അവനോട്‌ ഷിബ്‌ബോലത്ത്‌ എന്ന്‌ ഉച്ചരിക്കാന്‍ പറയും. ശരിയായി ഉച്ചരിക്കാതെ സിബ്‌ബോലത്ത്‌ എന്നു പറഞ്ഞാല്‍ അവര്‍ അവനെ പിടിച്ചു ജോര്‍ദാന്‍െറ കടവുകളില്‍വച്ചു കൊല്ലും. നാല്‍പത്തീരായിരം ഏഫ്രായിംകാര്‍ അന്നാളുകളില്‍ വധിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അയാളോട്, “ശിബ്ബോലെത്ത്” എന്നു പറയാൻ ആവശ്യപ്പെടും. അത് അയാൾക്ക് ശരിയായി ഉച്ചരിക്കാൻ കഴിയാത്തതുകൊണ്ട് അയാൾ, “സിബ്ബോലെത്ത്” എന്നു പറയും. അപ്പോൾ അവർ അയാളെ പിടിച്ച് യോർദാന്റെ കടവുകളിൽവെച്ച് കൊല്ലും; അങ്ങനെ നാൽപ്പത്തീരായിരം എഫ്രയീമ്യർ ആ ദിവസങ്ങളിൽ വധിക്കപ്പെട്ടു.