Judges 12:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ക്കു മുപ്പതു പുത്രന്മാരും മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു. പുത്രിമാരെ അന്യകുലങ്ങളില്‍പ്പെട്ട പുരുഷന്മാര്‍ക്കു വിവാഹം ചെയ്തുകൊടുക്കുകയും പുത്രന്മാര്‍ക്കു ഭാര്യമാരായി അന്യകുലങ്ങളില്‍പ്പെട്ട സ്‍ത്രീകളെ സ്വീകരിക്കുകയും ചെയ്തു. ഇബ്സാന്‍ ഇസ്രായേലില്‍ ഏഴു വര്‍ഷം ന്യായപാലനം നടത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാർക്കു മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.
Malayalam 1992 MBSI
അവന്നു മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവന്‍ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാര്‍ക്കും മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവന്‍ യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന് മുപ്പത് പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പത് പുത്രിമാരെ വിവാഹം ചെയ്തയക്കുകയും തന്റെ പുത്രന്മാർക്കു മുപ്പത് കന്യകമാരെ കൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന് ഏഴ് വർഷം ന്യായാധിപനായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന് മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവന്‍ മുപ്പതു പുത്രിമാരെ കെട്ടിച്ചയയ്ക്കയും തന്‍റെ പുത്രന്മാര്‍ക്ക് മുപ്പതു കന്യകമാരെ കൊണ്ടുവരികയും ചെയ്തു. അവന്‍ യിസ്രായേലിന് ഏഴു സംവത്സരം ന്യായാധിപനായിരുന്നു.
Malayalam Bible POC-ML 2013
സ്വന്തം കുലത്തിനു വെളിയില്‍ വിവാഹം കഴിച്ചുകൊടുത്തിരുന്ന മുപ്പതു പുത്രിമാരും, തന്‍െറ പുത്രന്‍മാര്‍ക്കുവേണ്ടി കുലത്തിനുവെളിയില്‍ നിന്ന് സ്വീകരി ച്ചമുപ്പതു പുത്രിമാരും ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിനു മുപ്പതു പുത്രന്മാരും മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു. അദ്ദേഹം തന്റെ പുത്രിമാരെ അദ്ദേഹത്തിന്റെ കുലത്തിനു പുറത്തുള്ളവർക്ക് വിവാഹംകഴിച്ചുകൊടുക്കുകയും പുത്രന്മാർക്കു കുലത്തിനു പുറത്തുനിന്ന് മുപ്പതു കന്യകമാരെ എടുക്കുകയും ചെയ്തു. അദ്ദേഹം ഇസ്രായേലിന് ഏഴുവർഷം ന്യായാധിപനായിരുന്നു.