Judges 13:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ ദൂതന്‍ മനോഹായോടു പറഞ്ഞു: “നീ എന്നെ ഇവിടെ നിര്‍ബന്ധിച്ച് നിര്‍ത്തിയാലും ഞാന്‍ നിന്റെ ആഹാരം കഴിക്കുകയില്ല; നീ ഒരു ഹോമയാഗം ഒരുക്കുമെങ്കില്‍ അതു സര്‍വേശ്വരന് അര്‍പ്പിക്കുക.” അദ്ദേഹം സര്‍വേശ്വരന്‍റെ ദൂതനാണെന്ന് മനോഹാ അറിഞ്ഞിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ ദൂതൻ മാനോഹയോടു: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവെക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞിരുന്നില്ല.
Malayalam 1992 MBSI
യഹോവയുടെ ദൂതന്‍ മാനോഹയോടുനീ എന്നെ താമസിപ്പിച്ചാലും ഞാന്‍ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കില്‍ അതു യഹോവേക്കു കഴിച്ചുകൊള്‍ക എന്നു പറഞ്ഞു. അവന്‍ യഹോവയുടെ ദൂതന്‍ എന്നു മാനോഹ അറിഞ്ഞിരുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയുടെ ദൂതൻ മാനോഹയോട്: “നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ, അതു യഹോവയ്ക്ക് കഴിച്ചുകൊൾക “എന്ന് പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്ന് മാനോഹ അറിഞ്ഞിരുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയുടെ ദൂതന്‍ മാനോഹയോട്: നീ എന്നെ താമസിപ്പിച്ചാലും ഞാന്‍ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവയ്ക്കു കഴിച്ചുകൊള്‍ക എന്നു പറഞ്ഞു. അവന്‍ യഹോവയുടെ ദൂതന്‍ എന്ന് മാനോഹ അറിഞ്ഞിരുന്നില്ല.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ ദൂതന്‍ പറഞ്ഞു: നീ പിടിച്ചു നിറുത്തിയാലും നിന്‍െറ ഭക്‌ഷണം ഞാന്‍ കഴിക്കുകയില്ല. എന്നാല്‍, നീ പാകംചെയ്യുന്നെങ്കില്‍ അത് കര്‍ത്താവിനു ദഹനബലിയായി അര്‍പ്പിക്കുക. കര്‍ത്താവിന്‍െറ ദൂതനാണ് അവനെന്നു മനോവ അറിഞ്ഞിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ ദൂതൻ മനോഹയോട്: “നീ എന്നെ തടഞ്ഞുനിർത്തിയാലും നിന്റെ ഭക്ഷണം ഞാൻ കഴിക്കുകയില്ല; ഒരു ഹോമയാഗം ഒരുക്കുന്നെങ്കിൽ അത് യഹോവയ്ക്ക് അർപ്പിക്കുക” എന്നു പറഞ്ഞു. അത് യഹോവയുടെ ദൂതൻ എന്ന് മനോഹ മനസ്സിലാക്കിയിരുന്നില്ല.