Judges 13:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഭാര്യ മനോഹായോടു പറഞ്ഞു: “നമ്മെ കൊല്ലാന്‍ അവിടുന്ന് ഉദ്ദേശിച്ചിരുന്നെങ്കില്‍ നമ്മുടെ ഹോമയാഗവും ധാന്യവഴിപാടും സ്വീകരിക്കുമായിരുന്നില്ല. നമ്മെ ഇവയെല്ലാം കാണിച്ചുതരികയോ നമ്മോട് ഇക്കാര്യങ്ങള്‍ പറയുകയോ ചെയ്യുമായിരുന്നില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭാര്യ അവനോടു: നമ്മെ കൊല്ലുവാൻ യഹോവെക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
ഭാര്യ അവനോടുനമ്മെ കൊല്ലുവാന്‍ യഹോവേക്കു ഇഷ്ടമായിരുന്നു എങ്കില്‍ അവന്‍ നമ്മുടെ കയ്യില്‍നിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊള്‍കയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭാര്യ അവനോട് “നമ്മെ കൊല്ലുവാൻ യഹോവയ്ക്ക് ഇഷ്ടമായിരുന്നു എങ്കിൽ, യഹോവ നമ്മുടെ ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ, ഇവ ഒക്കെയും നമുക്ക് കാണിച്ചുതരികയോ, ഇപ്പോൾ ഈ കാര്യങ്ങൾ നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു“ എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭാര്യ അവനോട്: നമ്മെ കൊല്ലുവാന്‍ യഹോവയ്ക്ക് ഇഷ്ടമായിരുന്നു എങ്കിൽ അവന്‍ നമ്മുടെ കൈയിൽനിന്ന് ഹോമയാഗവും ഭോജനയാഗവും കൈക്കൊള്‍കയോ ഇവയൊക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്ത് ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവള്‍ പറഞ്ഞു: നമ്മെകൊല്ലണമെന്ന്‌ ഉദ്‌ദേശിച്ചിരുന്നെങ്കില്‍, കര്‍ത്താവ്‌ നമ്മുടെ കൈയില്‍നിന്നു ദഹനബലിയും ധാന്യബലിയും സ്വീകരിക്കുകയോ ഇക്കാര്യങ്ങള്‍ കാണിച്ചുതരുകയോ അറിയിക്കുകയോ ചെയ്യുമായിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നമ്മെ കൊല്ലാൻ യഹോവ ഉദ്ദേശിച്ചിരുന്നെങ്കിൽ അവിടന്ന് നമ്മുടെ ഹോമയാഗവും ഭോജനയാഗവും സ്വീകരിക്കുകയോ ഇവയൊക്കെയും നമുക്ക് കാണിച്ചുതരികയോ ഈ സമയത്ത് ഇക്കാര്യം നമ്മെ അറിയിക്കുകയോ ചെയ്യുകയില്ലായിരുന്നല്ലോ,” എന്ന് അവൾ പറഞ്ഞു.