Judges 13:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനോഹാ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, അങ്ങയച്ച ദിവ്യപുരുഷന്‍ വീണ്ടും ഞങ്ങള്‍ക്കു പ്രത്യക്ഷനായി ജനിക്കാന്‍ പോകുന്ന കുഞ്ഞിനുവേണ്ടി ഞങ്ങള്‍ എന്തു ചെയ്യണം എന്ന് ഉപദേശിച്ചുതന്നാലും.’’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മാനോഹ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.
Malayalam 1992 MBSI
മാനോഹ യഹോവയോടു പ്രാര്‍ത്ഥിച്ചുകര്‍ത്താവേ, നീ അയച്ച ദൈവപുരുഷന്‍ വീണ്ടും ഞങ്ങളുടെ അടുക്കല്‍ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മാനോഹ യഹോവയോട് പ്രാർത്ഥിച്ചു: “കർത്താവേ, അങ്ങ് അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്ന്, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾക്ക് ഉപദേശിച്ച് തരേണമേ “എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മാനോഹ യഹോവയോടു പ്രാര്‍ഥിച്ചു: കര്‍ത്താവേ, നീ അയച്ച ദൈവപുരുഷന്‍ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങള്‍ക്ക് ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
മനോവ കര്‍ത്താവിനോട് പ്രാര്‍ഥിച്ചു. കര്‍ത്താവേ, അങ്ങ് അയ ച്ചദൈവപുരുഷന്‍ വീണ്ടും ഞങ്ങളുടെയടുക്കല്‍ വന്ന് ജനിക്കാനിരിക്കുന്ന ശിശുവിനുവേണ്ടി ഞങ്ങളെന്താണ് ചെയ്യേണ്ടതെന്ന് അറിയിക്കാന്‍ ഇടയാക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ മനോഹ യഹോവയോടു പ്രാർഥിച്ചു: “കർത്താവേ, അങ്ങ് അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽവന്ന്, ജനിക്കാനിരിക്കുന്ന ശിശുവിനെ വളർത്തേണ്ടത് എപ്രകാരമെന്ന് ഞങ്ങളെ പഠിപ്പിക്കാൻ അനുവദിക്കണമേ.”