Judges 14:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിംശോന്‍ അവരോടു പറഞ്ഞു: “ഞാന്‍ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്‍റെ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ അതിനു മറുപടി പറഞ്ഞാല്‍ ഞാന്‍ നിങ്ങള്‍ക്കു മുപ്പതു ലിനന്‍ ഉടുപ്പുകളും മുപ്പതു വിശേഷവസ്ത്രങ്ങളും തരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിംശോൻ അവരോടു: ഞാൻ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങൾ അതു വീട്ടിയാൽ ഞാൻ നിങ്ങൾക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.
Malayalam 1992 MBSI
ശിംശോന്‍ അവരോടുഞാന്‍ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങള്‍ അതു വീട്ടിയാല്‍ ഞാന്‍ നിങ്ങള്‍ക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശിംശോൻ അവരോട്: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങൾ അതിന്റെ ഉത്തരം ശരിയായി പറഞ്ഞാൽ, ഞാൻ നിങ്ങൾക്ക് മുപ്പത് ഉള്ളങ്കിയും മുപ്പത് വിശേഷവസ്ത്രവും തരാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശിംശോന്‍ അവരോട്: ഞാന്‍ നിങ്ങളോട് ഒരു കടം പറയാം; വിരുന്നിന്‍റെ ഏഴു ദിവസത്തിനകം നിങ്ങള്‍ അതു വീട്ടിയാൽ ഞാന്‍ നിങ്ങള്‍ക്കു മുപ്പത് ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.
Malayalam Bible POC-ML 2013
സാംസണ്‍ അവരോട്‌ പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ ഒരു കടംകഥ പറയാം. വിരുന്നിന്‍െറ ഏഴു ദിവസത്തിനകം ഉത്തരം പറഞ്ഞാല്‍ ഓരോ ചണവസ്‌ത്ര വും വിശേഷവസ്‌ത്രവും തരാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശിംശോൻ അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്റെ ഏഴുദിവസത്തിനകം നിങ്ങൾ ഉത്തരം പറഞ്ഞാൽ ഞാൻ നിങ്ങൾക്കു മുപ്പത് പരുത്തിനൂൽവസ്ത്രവും മുപ്പത് വിശേഷവസ്ത്രവും നൽകാം.