Judges 14:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏഴാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പ് പട്ടണവാസികള്‍ ശിംശോനോടു പറഞ്ഞു: “തേനിനെക്കാള്‍ മധുരമേറിയതെന്ത്? സിംഹത്തെക്കാള്‍ ബലമേറിയതെന്ത്?” ശിംശോന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ എന്‍റെ പശുക്കുട്ടിയെ പൂട്ടി ഉഴുതില്ലായിരുന്നു എങ്കില്‍ എന്‍റെ കടത്തിന് ഉത്തരം പറയുകയില്ലായിരുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളതു എന്തു? സിംഹത്തെക്കാൾ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവൻ അവരോടു: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
ഏഴാം ദിവസം സൂര്യന്‍ അസ്തമിക്കുംമുമ്പെ പട്ടണക്കാര്‍ അവനോടുതേനിനെക്കാള്‍ മധുരമുള്ളതു എന്തു? സിംഹത്തെക്കാള്‍ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവന്‍ അവരോടുനിങ്ങള്‍ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കില്‍ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏഴാം ദിവസം സൂര്യൻ അസ്തമിക്കും മുമ്പെ പട്ടണക്കാർ അവനോട്: “തേനിനെക്കാൾ മധുരമുള്ളത് എന്ത്? സിംഹത്തെക്കാൾ ബലമുള്ളത് എന്ത് എന്ന` പറഞ്ഞു. അതിന് അവൻ അവരോട്“ നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലായിരുന്നുവെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏഴാം ദിവസം സൂര്യന്‍ അസ്തമിക്കും മുമ്പേ പട്ടണക്കാര്‍ അവനോടു: തേനിനെക്കാള്‍ മധുരമുള്ളത് എന്ത്? സിംഹത്തെക്കാള്‍ ബലമുള്ളത് എന്ത്? എന്നു പറഞ്ഞു. അതിന് അവന്‍ അവരോട്: നിങ്ങള്‍ എന്‍റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലങ്കിൽ എന്‍റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഏഴാംദിവസം സൂര്യാസ്‌തമ യത്തിനു മുമ്പ് പട്ടണവാസികള്‍ വന്ന് അവനോട് പറഞ്ഞു: തേനിനേക്കാള്‍ മാധുര്യമുള്ളത് എന്ത്? സിംഹത്തെക്കാള്‍ കരുത്തുള്ളത് ആര്? അപ്പോള്‍ അവന്‍ പറഞ്ഞു: എന്‍െറ പശുക്കിടാവിനെക്കൊണ്ട് ഉഴുതില്ലായിരുന്നെങ്കില്‍ കടംകഥയുടെ സാരം നിങ്ങള്‍ മനസ്‌സിലാക്കുകയില്ലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏഴാംദിവസം സൂര്യാസ്തമയത്തിനുമുമ്പ് പട്ടണനിവാസികൾ വന്ന് അദ്ദേഹത്തോടു പറഞ്ഞു: “തേനിനെക്കാൾ മാധുര്യമുള്ളത് എന്ത്? സിംഹത്തെക്കാൾ കരുത്തുള്ളത് എന്ത്?” അതിനുത്തരമായി ശിംശോൻ അവരോട്, “നിങ്ങൾ എന്റെ പശുക്കിടാവിനെ കെട്ടി ഉഴുതില്ലായിരുന്നെങ്കിൽ, എന്റെ കടങ്കഥയ്ക്ക് ഉത്തരം പറയുകയില്ലായിരുന്നു” എന്നു പറഞ്ഞു.