Judges 14:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിംശോന്‍ മാതാപിതാക്കളുടെ കൂടെ തിമ്നായിലേക്കു പുറപ്പെട്ടു. അവിടെ മുന്തിരിത്തോട്ടങ്ങളുടെ അടുത്തെത്തിയപ്പോള്‍ ഒരു സിംഹക്കുട്ടി ശിംശോന്‍റെ നേരേ ഗര്‍ജിച്ചുകൊണ്ടു വന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു.
Malayalam 1992 MBSI
അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളില്‍ എത്തിയപ്പോള്‍ ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ശിംശോൻ അവന്റെ അമ്മയപ്പന്മാരോടു കൂടെ തിമ്നയിലേക്ക് പോയി; തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നായിലേക്കു പോയി തിമ്നായ്ക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോള്‍ ഒരു ബാലസിംഹം അവന്‍റെ നേരേ അലറിവന്നു.
Malayalam Bible POC-ML 2013
സാംസണ്‍ മാതാപിതാക്കന്‍മാരോടുകൂടെ തിമ്‌നായിലേക്കുപോയി; അവിടെ ഒരു മുന്തിരിത്തോപ്പില്‍ എത്തിയപ്പോള്‍ ഒരു സിംഹക്കുട്ടി അവന്‍െറ നേരേ അലറിവന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശിംശോൻ തന്റെ മാതാപിതാക്കളുമൊത്ത് തിമ്നയിലേക്കുപോയി. തിമ്നയ്ക്കരികെയുള്ള മുന്തിരിത്തോപ്പുകൾക്ക് അടുത്ത് എത്തിയപ്പോൾ ഒരു സിംഹക്കുട്ടി അലറിക്കൊണ്ട് അദ്ദേഹത്തിനുനേരേ വന്നു.