Judges 14:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് അയാളുടെമേല്‍ ശക്തമായി വന്നു. ആയുധങ്ങളൊന്നും കൈയില്‍ ഇല്ലാതെതന്നെ അയാള്‍ അതിനെ ആട്ടിന്‍കുട്ടിയെ എന്നപോലെ പിച്ചിച്ചീന്തിക്കളഞ്ഞു. ഇക്കാര്യം മാതാപിതാക്കളോട് അയാള്‍ പറഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; കയ്യിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല.
Malayalam 1992 MBSI
അപ്പോള്‍ യഹോവയുടെ ആത്മാവു അവന്റെമേല്‍ വന്നു; കയ്യില്‍ ഒന്നും ഇല്ലാതിരിക്കെ അവന്‍ അതിനെ ഒരു ആട്ടിന്‍ കുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താന്‍ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; അവന്റെ കയ്യിൽ ഒന്നും ഇല്ലാതിരുന്നിട്ടും അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ യഹോവയുടെ ആത്മാവ് അവന്‍റെമേൽ വന്നു; കൈയിൽ ഒന്നും ഇല്ലാതിരിക്കെ അവന്‍ അതിനെ ഒരു ആട്ടിന്‍കുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താന്‍ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ ആത്‌മാവ്‌ അവനില്‍ ശക്‌തമായി ആവസിച്ചു. ആയുധം കൂടാതെ ആട്ടിന്‍കുട്ടിയെ എന്നപോലെ അവന്‍ ആ സിംഹത്തെ ചീന്തിക്കളഞ്ഞു. എന്നാല്‍, മാതാപിതാക്കന്‍മാരെ അക്കാര്യം അറിയിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയോടെ അദ്ദേഹത്തിന്റെമേൽ വന്നു; ആയുധം ഒന്നും കൂടാതെതന്നെ കൈകൊണ്ട്, ഒരു ആട്ടിൻകുട്ടിയെ എന്നപോലെ, അദ്ദേഹം അതിനെ കീറിക്കളഞ്ഞു. താൻ ചെയ്തത് പിതാവിനെയും മാതാവിനെയും അറിയിച്ചില്ല.