Judges 14:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏതാനും ദിവസങ്ങള്‍ക്കു ശേഷം അയാള്‍ അവളെ കൂട്ടിക്കൊണ്ടു പോകാന്‍ വീണ്ടും ചെന്നു. പോകുന്ന വഴിക്കു താന്‍ മുമ്പു കൊന്ന സിംഹത്തിന്‍റെ ഉടല്‍ കാണാന്‍ അയാള്‍ പോയി; സിംഹത്തിന്‍റെ ഉടലിനുള്ളില്‍ ഒരു തേനീച്ചക്കൂടും തേനും കണ്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.
Malayalam 1992 MBSI
കുറെക്കാലം കഴിഞ്ഞശേഹം അവന്‍ അവളെ വിവാഹം കഴിപ്പാന്‍ തിരികെ പോകയില്‍ സിംഹത്തിന്റെ ഉടല്‍ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോയപ്പോൾ,സിംഹത്തിന്റെ ഉടൽ കാണേണ്ടതിന്, മാറിച്ചെന്ന് നോക്കി; സിംഹത്തിന്റെ ഉടലിന്നകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുറെക്കാലം കഴിഞ്ഞശേഷം അവന്‍ അവളെ വിവാഹം കഴിപ്പാന്‍ തിരികെ പോകയിൽ സിംഹത്തിന്‍റെ ഉടൽ നോക്കേണ്ടതിന് മാറിച്ചെന്നു; സിംഹത്തിന്‍റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.
Malayalam Bible POC-ML 2013
അവന്‌ അവളെ വളരെ ഇഷ്‌ടപ്പെട്ടു. കുറച്ചുനാള്‍ കഴിഞ്ഞ്‌ അവളെ കൂട്ടിക്കൊണ്ടുപോകാന്‍ അവന്‍ വന്നു. വഴിമധ്യേ ആ സിംഹത്തിന്‍െറ ഉടല്‍ കാണാന്‍ അവന്‍ തിരിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുറച്ചുനാൾ കഴിഞ്ഞ് അദ്ദേഹം അവളെ വിവാഹംകഴിക്കാൻ അവിടേക്കു മടങ്ങിവരുമ്പോൾ സിംഹത്തിന്റെ ഉടൽ കാണേണ്ടതിന് വഴിമാറിച്ചെന്നു നോക്കിയപ്പോൾ, അതാ സിംഹത്തിന്റെ ഉടലിനുള്ളിൽ ഒരു തേനീച്ചക്കൂട്ടവും തേനും.