Judges 14:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ തേന്‍ അടര്‍ത്തിയെടുത്തു തിന്നുംകൊണ്ടു നടന്നു. തന്‍റെ മാതാപിതാക്കളുടെ അടുക്കല്‍ പോയി അവര്‍ക്കും കൊടുത്തു. അവരും അതു തിന്നു; എന്നാല്‍ തേന്‍ സിംഹത്തിന്‍റെ ഉടലില്‍നിന്നെടുത്തതാണെന്ന് അവരോടു പറഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു അവൻ കയ്യിൽ എടുത്തു തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്നു അവർക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്നു എടുത്തു എന്നു അവൻ അവരോടു പറഞ്ഞില്ല.
Malayalam 1992 MBSI
അതു അവന്‍ കയ്യില്‍ എടുത്തു തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കല്‍ ചെന്നു അവര്‍ക്കും കൊടുത്തു അവരും തിന്നു; എന്നാല്‍ തേന്‍ ഒരു സിംഹത്തിന്റെ ഉടലില്‍നിന്നു എടുത്തു എന്നു അവന്‍ അവരോടു പറഞ്ഞില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ കുറച്ച് തേൻ കയ്യിൽ എടുത്ത് തിന്നുകൊണ്ട് നടന്ന്, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു; അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്ന് എടുത്തതാണെന്ന് അവൻ അവരോട് പറഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് അവന്‍ കൈയിൽ എടുത്ത് തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്ന് അവര്‍ക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേന്‍ ഒരു സിംഹത്തിന്റെ ഉടലിൽനിന്ന് എടുത്തു എന്ന് അവന്‍ അവരോടു പറഞ്ഞില്ല.
Malayalam Bible POC-ML 2013
അതാ, സിംഹത്തിന്‍െറ ശരീരത്തില്‍ ഒരുതേന്‍കൂട്. അവന്‍ അത് അടര്‍ത്തിയെടുത്തു ഭക്‌ഷിച്ചുകൊണ്ടു മാതാപിതാക്കളുടെ അടുത്തെത്തി. അവര്‍ക്കും കൊടുത്തു. അവരും ഭക്‌ഷിച്ചു. എന്നാല്‍, ചത്ത സിംഹത്തിന്‍െറ ഉടലില്‍ നിന്നാണ് തേന്‍ എടുത്തതെന്ന് അവന്‍ അവരോടു പറഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അത് അദ്ദേഹം കൈകൊണ്ട് അടർത്തിയെടുത്തു തിന്നുകൊണ്ട് പിതാവിന്റെയും മാതാവിന്റെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു; അവരും തിന്നു. എന്നാൽ സിംഹത്തിന്റെ ഉടലിൽനിന്നാണ് ആ തേൻ എടുത്തതെന്ന് അദ്ദേഹം അവരോടു പറഞ്ഞില്ല.