Judges 15:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുറെ നാളുകള്‍ കഴിഞ്ഞ് കോതമ്പിന്‍റെ കൊയ്ത്തുകാലത്ത് ശിംശോന്‍ ഒരു ആട്ടിന്‍കുട്ടിയെയുംകൊണ്ട് ഭാര്യയെ കാണാന്‍ ചെന്നു. ഭാര്യയുടെ ഉറക്കറയില്‍ പ്രവേശിക്കാന്‍ അയാള്‍ ഭാര്യാപിതാവിനോട് അനുവാദം ചോദിച്ചു; എന്നാല്‍ അയാള്‍ അതിന് അനുവദിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുറെക്കാലം കഴിഞ്ഞിട്ടു കോതമ്പുകെയ്ത്തുകാലത്തു ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയുംകൊണ്ടു തന്റെ ഭാര്യയെ കാണ്മാൻ ചെന്നു: ശയനഗൃഹത്തിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാൻ സമ്മതിക്കാതെ:
Malayalam 1992 MBSI
കുറെക്കാലം കഴിഞ്ഞിട്ടു കോതമ്പുകെയ്ത്തുകാലത്തു ശിംശോന്‍ ഒരു കോലാട്ടിന്‍ കുട്ടിയെയുംകൊണ്ടു തന്റെ ഭാര്യയെ കാണ്മാന്‍ ചെന്നുശയനഗൃഹത്തില്‍ എന്റെ ഭാര്യയുടെ അടുക്കല്‍ ഞാന്‍ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാന്‍ സമ്മതിക്കാതെ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുറച്ച് നാൾ കഴിഞ്ഞ് ഗോതമ്പ് കൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയും കൊണ്ട് തന്റെ ഭാര്യയെ കാണ്മാൻ ചെന്നു: “എന്റെ ഭാര്യയുടെ അടുക്കൽ അവളുടെ മുറിയിൽ ഞാൻ ചെല്ലട്ടെ” എന്ന് പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്ത് കടപ്പാൻ സമ്മതിക്കാതെ:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുറെക്കാലം കഴിഞ്ഞിട്ട് കോതമ്പു കൊയ്ത്തുകാലത്ത് ശിംശോന്‍ ഒരു കോലാട്ടിന്‍കുട്ടിയെയുംകൊണ്ടു തന്‍റെ ഭാര്യയെ കാണ്‍മാന്‍ ചെന്നു: ശയനഗൃഹത്തിൽ എന്‍റെ ഭാര്യയുടെ അടുക്കൽ ഞാന്‍ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാന്‍ സമ്മതിക്കാതെ:
Malayalam Bible POC-ML 2013
കുറെനാള്‍ കഴിഞ്ഞ്‌ സാംസണ്‍ ഗോതമ്പു വിളവെടുപ്പു കാലത്ത്‌ ഒരാട്ടിന്‍കുട്ടിയുമായി ഭാര്യയെ സന്‌ദര്‍ശിക്കാന്‍ ചെന്നു. അവന്‍ പറഞ്ഞു: ഞാന്‍ എന്‍െറ ഭാര്യയുടെ ശയനമുറിയില്‍ പ്രവേശിക്കട്ടെ. പക്‌ഷേ, പിതാവ്‌ അത്‌ അനുവദിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുറെക്കാലം കഴിഞ്ഞിട്ട്, ഗോതമ്പുകൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയുമായി തന്റെ ഭാര്യയെ സന്ദർശിക്കാൻപോയി. അദ്ദേഹം, “ശയനമുറിയിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ ചെല്ലട്ടെ,” എന്ന് അവളുടെ പിതാവിനോട് പറഞ്ഞു. പക്ഷേ, അവളുടെ പിതാവ് അദ്ദേഹത്തെ അതിനു സമ്മതിച്ചില്ല.