Judges 15:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിംശോന്‍ ലേഹിയില്‍ എത്തിയപ്പോള്‍ ഫെലിസ്ത്യര്‍ ആര്‍ത്തിരമ്പിക്കൊണ്ട് അയാളുടെ നേരെ ചെന്നു. അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് ശക്തിയോടെ അയാളുടെമേല്‍ വന്നു; അയാളെ ബന്ധിച്ചിരുന്ന കയര്‍ തീയില്‍ ചണനാരെന്നപോലെ കരിഞ്ഞുപോയി. അയാളുടെ കെട്ടുകള്‍ അഴിഞ്ഞു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ടു ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി.
Malayalam 1992 MBSI
അവന്‍ ലേഹിയില്‍ എത്തിയപ്പോള്‍ ഫെലിസ്ത്യര്‍ അവനെ കണ്ടിട്ടു ആര്‍ത്തു. അപ്പോള്‍ യഹോവയുടെ ആത്മാവു അവന്റെമേല്‍ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയര്‍ തീകൊണ്ടു കരിഞ്ഞ ചണനൂല്‍പോലെ ആയി; അവന്റെ ബന്ധനങ്ങള്‍ കൈമേല്‍നിന്നു ദ്രവിച്ചുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ട് ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയായി അവന്റെമേൽ വന്നു,അവന്റെ കൈ കെട്ടിയിരുന്ന കയർ തീയിൽ കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ അഴിഞ്ഞുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ലേഹിയിൽ എത്തിയപ്പോള്‍ ഫെലിസ്ത്യര്‍ അവനെ കണ്ടിട്ട് ആര്‍ത്തു. അപ്പോള്‍ യഹോവയുടെ ആത്മാവ് അവന്‍റെമേൽ വന്ന് അവന്‍റെ കൈ കെട്ടിയിരുന്ന കയര്‍ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്‍റെ ബന്ധനങ്ങള്‍ കൈമേൽനിന്നു ദ്രവിച്ചുപോയി.
Malayalam Bible POC-ML 2013
അവന്‍ ലേഹിയിലെത്തിയപ്പോള്‍ ഫിലിസ്‌ത്യര്‍ ആര്‍പ്പുവിളികളോടെ അവനെ കാണാനെത്തി. കര്‍ത്താവിന്‍െറ ആത്‌മാവ്‌ ശക്‌തിയോടെ അവന്‍െറ മേല്‍ വന്നു. അവനെ ബന്‌ധിച്ചിരുന്ന കയര്‍ കരിഞ്ഞചണനൂല്‍ പോലെയായിത്തീര്‍ന്നു; കെട്ടുകള്‍ അറ്റുവീണു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അയാളെ കണ്ട് ആർത്തുവിളിച്ചു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയോടെ അദ്ദേഹത്തിന്റെമേൽ വന്നു. അദ്ദേഹത്തിന്റെ കൈയിൽ ബന്ധിച്ചിരുന്ന കയർ തീകൊണ്ടു കരിഞ്ഞ് ചണനൂൽപോലെയായി; കെട്ടുകൾ ദ്രവിച്ചുപോയി.