Judges 15:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിംശോന് വല്ലാതെ ദാഹിച്ചു. അയാള്‍ സര്‍വേശ്വരനോടു വിളിച്ചുപറഞ്ഞു: “അവിടുത്തെ ദാസനിലൂടെ അവിടുന്ന് ഈ വന്‍വിജയം നല്‌കിയിരിക്കുന്നു; ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ടു വലയുന്നു. പരിച്ഛേദനം ചെയ്തിട്ടില്ലാത്തവരുടെ കൈയില്‍ ഞാന്‍ അകപ്പെടണമോ”?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ വളരെ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചു: അടിയന്റെ കയ്യാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു മരിച്ചു അഗ്രചർമ്മികളുടെ കയ്യിൽ വീഴേണമോ എന്നു പറഞ്ഞു.
Malayalam 1992 MBSI
പിന്നെ അവന്‍ വളരെ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചുഅടിയന്റെ കയ്യാല്‍ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ടു മരിച്ചു അഗ്രചര്‍മ്മികളുടെ കയ്യില്‍ വീഴേണമോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ വളരെ ദാഹിച്ചിട്ട് യഹോവയോട് നിലവിളിച്ചു: “അടിയന്റെ കയ്യാൽ ഈ മഹാജയം അങ്ങ് നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹം കൊണ്ട് മരിച്ച് അഗ്രചർമ്മികളുടെ കയ്യിൽ വീഴേണമോ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ വളരെ ദാഹിച്ചിട്ട് യഹോവയോടു നിലവിളിച്ചു: അടിയന്‍റെ കൈയാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ടു മരിച്ച് അഗ്രചര്‍മികളുടെ കൈയിൽ വീഴേണമോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവനു വലിയ ദാഹ മുണ്ടായി. അവന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു: അവിടുത്തെ ദാസന്‍െറ കരങ്ങളാല്‍ ഈ വലിയ വിജയം അവിടുന്നു നേടിത്തന്നിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ട്‌ മരിച്ച്‌ അപരിച്‌ഛേദിതരുടെ കൈകളില്‍ വീഴണമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ശിംശോന് വളരെ ദാഹിച്ചു, അദ്ദേഹം യഹോവയോടു നിലവിളിച്ചു: “അടിയന്റെ കൈയാൽ ഈ മഹാജയം അവിടന്ന് നൽകിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ട് മരിക്കണമോ പരിച്ഛേദനം ഏൽക്കാത്തവരുടെ കൈയിൽ വീഴണമോ?” എന്നു ചോദിച്ചു.

Recommended Reading