Judges 16:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിംശോന്‍ അവിടെയുണ്ടെന്ന് അറിവുകിട്ടി; ഗസ്സനിവാസികള്‍ നഗരം വളഞ്ഞു; അയാളെ പിടികൂടാന്‍ നഗരവാതില്‌ക്കല്‍ കാത്തിരുന്നു. “നേരം വെളുക്കുന്നതുവരെ കാത്തിരിക്കാം; പ്രഭാതത്തില്‍ അവനെ കൊല്ലാം” എന്നു പറഞ്ഞ് അവര്‍ രാത്രി മുഴുവന്‍ പതിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിംശോൻ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യർക്കു അറിവുകിട്ടി; അവർ വന്നു വളഞ്ഞു അവനെ പിടിപ്പാൻ രാത്രിമുഴുവനും പട്ടണവാതില്ക്കൽ പതിയിരുന്നു; നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രിമുഴുവനും അനങ്ങാതിരുന്നു.
Malayalam 1992 MBSI
ശിംശോന്‍ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യര്‍ക്കും അറിവുകിട്ടി; അവര്‍ വന്നു വളഞ്ഞു അവനെ പിടിപ്പാന്‍ രാത്രിമുഴുവനും പട്ടണവാതില്‍ക്കല്‍ പതിയിരുന്നു; നേരം വെളുക്കുമ്പോള്‍ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രിമുഴുവനും അനങ്ങാതിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ശിംശോൻ ഇവിടെ വന്നിരിക്കുന്നു” എന്ന് ഗസ്യർക്ക് അറിവ് കിട്ടിയപ്പോൾ,അവർ വന്ന് ആ സ്ഥലം വളഞ്ഞ് അവനെ പിടിപ്പാൻ രാത്രി മുഴുവനും പട്ടണവാതില്ക്കൽ പതിയിരുന്നു; “നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം” എന്ന് പറഞ്ഞ് രാത്രിമുഴുവനും അനങ്ങാതിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശിംശോന്‍ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യര്‍ക്ക് അറിവുകിട്ടി; അവര്‍ വന്നു വളഞ്ഞ് അവനെ പിടിപ്പാന്‍ രാത്രി മുഴുവനും പട്ടണവാതിൽക്കൽ പതിയിരുന്നു; നേരം വെളുക്കുമ്പോള്‍ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രി മുഴുവനും അനങ്ങാതിരുന്നു.
Malayalam Bible POC-ML 2013
സാംസണ്‍ അവിടെ വന്നിട്ടുണ്ടെന്ന്‌ ഗാസാനിവാസികള്‍ അറിഞ്ഞു. അവര്‍ അവിടം വളഞ്ഞു. രാത്രിമുഴുവന്‍ പട്ടണവാതില്‍ക്കല്‍ പതിയിരുന്നു. പ്രഭാതംവരെ കാത്തിരിക്കാം; രാവിലെ അവനെ നമുക്കു കൊല്ലാം എന്നുപറഞ്ഞ്‌ രാത്രി മുഴുവന്‍ നിശ്‌ചലരായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ശിംശോൻ ഇവിടെ വന്നിരിക്കുന്നു!” എന്നു ഗസ്സായിലുള്ളവർക്ക് അറിവുകിട്ടി; അവർ അവിടം വളഞ്ഞു. അദ്ദേഹത്തെ പിടിക്കാൻ ആ രാത്രിമുഴുവൻ നഗരകവാടത്തിൽ പതിയിരുന്നു. “നേരം വെളുക്കുമ്പോൾ നമുക്ക് അയാളെ കൊല്ലാം,” എന്നു പറഞ്ഞ് രാത്രിമുഴുവനും അവർ അനങ്ങാതിരുന്നു.