Judges 16:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അവള്‍ വിളിച്ചുപറഞ്ഞു: “ശിംശോനേ, ഫെലിസ്ത്യര്‍ ഇതാ നിന്നെ വളഞ്ഞിരിക്കുന്നു.” അയാള്‍ ഉണര്‍ന്നു. സര്‍വേശ്വരന്‍റെ ശക്തി തന്നെ വിട്ടുപോയതറിയാതെ “മുന്‍ അവസരങ്ങളില്‍ ചെയ്തതുപോലെതന്നെ ഞാന്‍ സ്വതന്ത്രനാകും” എന്ന് അയാള്‍ പറഞ്ഞു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.
Malayalam 1992 MBSI
ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ ഉറക്കമുണര്‍ന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെഞാന്‍ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഫെലിസ്ത്യർ ഇതാ വരുന്നു എന്ന് പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടുമാറി എന്നറിയാതെ: “ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞ് രക്ഷപെടും” എന്ന് ചിന്തിച്ചു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവള്‍: ശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ ഉറക്കമുണര്‍ന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാന്‍ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.
Malayalam Bible POC-ML 2013
അവള്‍ പറഞ്ഞു: സാംസണ്‍, ഫിലിസ്‌ത്യര്‍ നിന്നെ ആക്രമിക്കാന്‍ വരുന്നു. അപ്പോള്‍ അവന്‍ ഉറക്കമുണര്‍ന്നു പറഞ്ഞു: മറ്റവസരങ്ങളിലെന്നപോലെതന്നെ ഞാന്‍ രക്ഷപെടും. എന്നെത്തന്നെ സ്വതന്ത്രനാക്കും. കര്‍ത്താവ്‌ തന്നെ വിട്ടുപോയ കാര്യം അവന്‍ അറിഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അവൾ വിളിച്ചുപറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” ഉടനെ അദ്ദേഹം ഉറക്കമുണർന്നു. “ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞു രക്ഷപ്പെടും” എന്നു ചിന്തിച്ചു. എന്നാൽ, യഹോവ തന്നെ വിട്ടുപോയത് അദ്ദേഹം അറിഞ്ഞതേയില്ല.