Judges 18:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ മീഖായുടെ വീട്ടില്‍നിന്നു കുറെ ദൂരത്തായപ്പോള്‍ മീഖാ സമീപവാസികളെ വിളിച്ചുകൂട്ടി ദാന്‍ഗോത്രക്കാരെ പിന്തുടര്‍ന്ന് അവരുടെ ഒപ്പം എത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ മീഖാവിന്റെ വീട്ടിൽനിന്നു കുറെ ദൂരത്തായപ്പേൾ മീഖാവിന്റെ വീട്ടിനോടു ചേർന്ന വീടുകളിലുള്ളവർ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടർന്നു.
Malayalam 1992 MBSI
അവര്‍ ദാന്യരെ ക്കുകിവിളിച്ചപ്പോള്‍ അവര്‍ തിരിഞ്ഞുനോക്കി മീഖാവിനോടുനീ ഇങ്ങനെ ആള്‍ക്കൂട്ടത്തോടുകൂടെ വരുവാന്‍ എന്തു എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മീഖാവിന്റെ വീട്ടിൽനിന്ന് കുറെ ദൂരത്തായപ്പേൾ, മീഖാവിന്റെ അയൽക്കാർ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടർന്ന് അവരുടെ ഒപ്പം എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മീഖാവിന്‍റെ വീട്ടിൽനിന്നു കുറെ ദൂരത്തായപ്പോള്‍ മീഖാവിന്‍റെ വീട്ടിനോടു ചേര്‍ന്ന വീടുകളിലുള്ളവര്‍ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടര്‍ന്നു.
Malayalam Bible POC-ML 2013
അവര്‍ കുറെദൂരം ചെന്നപ്പോള്‍ മിക്കാ അയല്‍വാസികളെ ഒന്നിച്ചുകൂട്ടി, ദാന്‍കാരെ പിന്തുടര്‍ന്ന് അവരുടെ മുന്‍പില്‍ കയറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ മീഖായാവിന്റെ വീട്ടിൽനിന്നും കുറെ അകലെ എത്തിയപ്പോൾ മീഖായാവിന്റെ അയൽവാസികൾ എല്ലാവരും ഒരുമിച്ചുകൂടി ദാൻഗോത്രക്കാരെ പിൻതുടർന്നു.