Judges 18:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തങ്ങളുടെ ഗോത്രപിതാവായ ദാനിന്‍റെ പേര് അവര്‍ ആ പട്ടണത്തിനു നല്‌കി; അതിനു മുമ്പ് ലയീശ് എന്നായിരുന്നു അതിന്‍റെ പേര്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിൻ പ്രകാരം നഗരത്തിന്നു ദാൻ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേർ ആയിരുന്നു.
Malayalam 1992 MBSI
ദാന്യര്‍ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ മകനായ ഗേര്‍ശോമിന്റെ മകന്‍ യോനാഥാനും അവന്റെ പുത്രന്മാരും ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാന്‍ ഗോത്രക്കാര്‍ക്കും പുരോഹിതന്മാരായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേലിന് ജനിച്ച തങ്ങളുടെ പിതാവായ ദാനിന്റെ പേര് ആ നഗരത്തിന് ഇട്ടു; പണ്ട് ആ പട്ടണത്തിന് ലയീശ് എന്ന് പേർ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പട്ടണം വീണ്ടും പണിത് അവിടെ കുടിപാര്‍ക്കയും യിസ്രായേലിനു ജനിച്ച തങ്ങളുടെ പിതാവായ ദാന്‍റെ പേരിന്‍പ്രകാരം നഗരത്തിനു ദാന്‍ എന്നു പേരിടുകയും ചെയ്തു; പണ്ട് ആ പട്ടണത്തിനു ലയീശ് എന്നു പേര്‍ ആയിരുന്നു.
Malayalam Bible POC-ML 2013
ഇസ്രായേലിന്‍െറ മകനും തങ്ങളുടെ ഗോത്രപിതാവുമായ ദാനിന്‍െറ പേര്‍ ആ സ്‌ഥലത്തിന് അവര്‍ നല്‍കി. ലായിഷ് എന്നായിരുന്നു അതിന്‍െറ ആദ്യത്തെപേര്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിനു ജനിച്ച തങ്ങളുടെ പൂർവപിതാവായ ദാന്റെ പേരുപോലെ അതിനു ദാൻ എന്നു പേരിട്ടു. നേരത്തേ അതിനു ലയീശ് എന്നു പേരായിരുന്നു.