Judges 19:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലില്‍ രാജാവില്ലാതിരുന്ന ആ കാലത്ത് എഫ്രയീം മലനാട്ടിന്‍റെ ഉള്‍പ്രദേശത്തു ഒരു ലേവ്യന്‍ വന്നു പാര്‍ത്തിരുന്നു; യെഹൂദ്യയിലെ ബേത്‍ലഹേംകാരിയായ ഒരു സ്‍ത്രീയെ ഉപഭാര്യയായി അയാള്‍ സ്വീകരിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേലിൽ രാജാവില്ലാത്ത ആ കാലത്തു എഫ്രയീംമലനാട്ടിൽ ഉൾപ്രദേശത്തു വന്നു പാർത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്നു ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.
Malayalam 1992 MBSI
യിസ്രായേലില്‍ രാജാവില്ലാത്ത ആ കാലത്തു എഫ്രയീംമലനാട്ടില്‍ ഉള്‍പ്രദേശത്തു വന്നു പാര്‍ത്തിരുന്ന ഒരു ലേവ്യന്‍ ഉണ്ടായിരുന്നു; അവന്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേലിൽ രാജാവില്ലാതിരുന്ന നാളുകളിൽ എഫ്രയീംമലനാട്ടിന്റെ ഉൾപ്രദേശത്ത് പാർത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്ന് ഒരു വെപ്പാട്ടിയെ എടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേലിൽ രാജാവില്ലാത്ത ആ കാലത്ത് എഫ്രയീംമലനാട്ടിൽ ഉള്‍പ്രദേശത്തു വന്നുപാര്‍ത്തിരുന്ന ഒരു ലേവ്യന്‍ ഉണ്ടായിരുന്നു; അവന്‍ യെഹൂദായിലെ ബേത്‍ലഹേമിൽനിന്ന് ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.
Malayalam Bible POC-ML 2013
ഇസ്രായേലില്‍ രാജവാഴ്‌ച ഇല്ലാതിരുന്ന അക്കാലത്ത്‌ എഫ്രായിംമലനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ വന്നുതാമസിച്ചിരുന്ന ഒരുലേവ്യന്‍, യൂദായിലെ ഒരു ബേത്‌ലെഹെംകാരിയെ ഉപനാരിയായി സ്വീകരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു. എഫ്രയീം മലനാടിന്റെ ഉൾപ്രദേശത്ത് പാർത്തിരുന്ന ഒരു ലേവ്യൻ യെഹൂദ്യയിലെ ബേത്ലഹേമിൽനിന്ന് ഒരു വെപ്പാട്ടിയെ എടുത്തു.