Judges 19:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ യെബൂസിനു സമീപത്തെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു; ഭൃത്യന്‍ ലേവ്യനോടു പറഞ്ഞു: “യെബൂസ്യരുടെ ഈ പട്ടണത്തില്‍ നമുക്കു രാത്രികഴിക്കാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യെബൂസിന്നു സമീപം എത്തിയപ്പോൾ നേരം നന്നാവൈകിയിരുന്നു; ബാല്യക്കാരൻ യജമാനനോടു: നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കരുതോ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ യെബൂസിന്നു സമീപം എത്തിയപ്പോള്‍ നേരം നന്നാവൈകിയിരുന്നു; ബാല്യക്കാരന്‍ യജമാനനോടുനാം ഈ യെബൂസ്യനഗരത്തില്‍ കയറി രാപാര്‍ക്കരുതോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യെബൂസിന് സമീപം എത്തിയപ്പോൾ, നേരം നന്നാ വൈകിയിരുന്നു; ബാല്യക്കാരൻ യജമാനനോട്: “നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കരുതോ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യെബൂസിനു സമീപം എത്തിയപ്പോള്‍ നേരം നന്നാ വൈകിയിരുന്നു; ബാല്യക്കാരന്‍ യജമാനനോട്: നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാര്‍ക്കരുതോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ ജബൂസിന്‍െറ അടുത്തെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു. ഭൃത്യന്‍യജമാനനോടു പറഞ്ഞു: നമുക്ക്‌ ജബൂസ്യരുടെ ഈ പട്ടണത്തില്‍ രാത്രി ചെലവഴിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ അവർ യെബൂസിൽ എത്താറായപ്പോൾ പകൽ കഴിഞ്ഞിരുന്നു. ഭൃത്യൻ യജമാനനോടു പറഞ്ഞു: “വരിക, നമുക്ക് ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കാം.”