Judges 19:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതാ, എന്‍റെ കന്യകയായ പുത്രിയും ഈ മനുഷ്യന്‍റെ ഉപഭാര്യയും. നിങ്ങളുടെ ഇഷ്ടംപോലെ ഇവരോടു പ്രവര്‍ത്തിച്ചുകൊള്ളുക; ഈ മനുഷ്യനോടു ഹീനമായി പെരുമാറരുത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ടു; അവരെ ഞാൻ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്‌വിൻ; ഈ ആളോടോ ഈവക വഷളത്വം പ്രവർത്തിക്കരുതേ എന്നു പറഞ്ഞു.
Malayalam 1992 MBSI
ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ടു; അവരെ ഞാന്‍ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്‍വിന്‍; ഈ ആളോടോ ഈവക വഷളത്വം പ്രവര്‍ത്തിക്കരുതേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ട്; അവരെ ഞാൻ പുറത്ത് കൊണ്ടുവരാം; അവരോട് നിങ്ങൾക്ക് ബോധിച്ചതുപോലെ ചെയ്തുകൊൾവിൻ; ഈ ആളോടോ ഈ വക വഷളത്വം പ്രവർത്തിക്കരുതേ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതാ, കന്യകയായ എന്‍റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെയുണ്ട്; അവരെ ഞാന്‍ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്‍വിന്‍; ഈ ആളോടോ ഈവക വഷളത്തം പ്രവര്‍ത്തിക്കരുതേ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
എനിക്കു കന്യകയായ ഒരു പുത്രിയും ഈ മനുഷ്യന്‌ ഒരു ഉപനാരിയും ഉണ്ട്‌. ഞാന്‍ അവരെ നിങ്ങള്‍ക്കു വിട്ടുതരാം. ഇഷ്‌ടംപോലെ അവരോടു പ്രവര്‍ത്തിച്ചുകൊള്ളുക. എന്നാല്‍ ഈ മനുഷ്യനോടു നികൃഷ്‌ടത കാണിക്കരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നോക്കൂ, എനിക്ക് കന്യകയായ ഒരു പുത്രിയും ഈ മനുഷ്യന് ഒരു വെപ്പാട്ടിയും ഉണ്ട്. ഞാൻ അവരെ ഇപ്പോൾത്തന്നെ നിങ്ങൾക്കു വിട്ടുതരാം. ഇഷ്ടംപോലെ അവരോടു പ്രവർത്തിച്ചുകൊൾക. എന്നാൽ ഈ മനുഷ്യനോട് ഇത്തരം വഷളത്തം കാണിക്കരുതേ” എന്നു പറഞ്ഞു.