Judges 19:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഞ്ചാം ദിവസവും പ്രഭാതത്തില്‍ അയാള്‍ പോകാന്‍ ഒരുങ്ങി; “ഭക്ഷണം കഴിച്ച് ഉന്മേഷവാനായി വെയിലാറിയിട്ടു പോകാം” എന്നു യുവതിയുടെ പിതാവ് പറഞ്ഞു; അവര്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഞ്ചാം ദിവസം അവൻ പോകേണ്ടതിന്നു അതികാലത്തു എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ: അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊൾക എന്നു പറഞ്ഞു. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു.
Malayalam 1992 MBSI
അഞ്ചാം ദിവസം അവന്‍ പോകേണ്ടതിന്നു അതികാലത്തു എഴുന്നേറ്റപ്പോള്‍ യുവതിയുടെ അപ്പന്‍ അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊള്‍ക എന്നു പറഞ്ഞു. അവര്‍ രണ്ടുപേരും ഭക്ഷണം കഴിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഞ്ചാം ദിവസം അവൻ പോകേണ്ടതിന് അതികാലത്ത് എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ: “അല്പം വല്ലതും കഴിച്ചിട്ട് വെയിലാറും വരെ താമസിച്ചുകൊൾക” എന്ന് പറഞ്ഞു. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഞ്ചാം ദിവസം അവന്‍ പോകേണ്ടതിന് അതികാലത്ത് എഴുന്നേറ്റപ്പോള്‍ യുവതിയുടെ അപ്പന്‍: അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊള്‍ക എന്നു പറഞ്ഞു. അവര്‍ രണ്ടു പേരും ഭക്ഷണം കഴിച്ചു.
Malayalam Bible POC-ML 2013
അ ഞ്ചാംദിവസം അതിരാവിലെ പോകാന്‍ അവന്‍ തയ്യാറായി. അപ്പോഴുംയുവതിയുടെ പിതാവ് പറഞ്ഞു: ഭക്‌ഷണം കഴിച്ചു ക്‌ഷീണം മാറ്റുക. വെയിലാറുന്നതുവരെ താമസിക്കുക. അങ്ങനെ അവര്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഞ്ചാംദിവസം രാവിലെ അദ്ദേഹം പോകാൻ എഴുന്നേറ്റു. അപ്പോൾ യുവതിയുടെ പിതാവ് പറഞ്ഞു: “ഉച്ചകഴിഞ്ഞ് വെയിലാറിയിട്ട് പോകാം. അതുവരെ ഇവിടെ താമസിക്കുക!” പിന്നെ അവർ ഇരുവരും ഭക്ഷണം കഴിച്ചു.