Judges 2:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ പ്രതിജ്ഞപോലെയും അവര്‍ക്കു മുന്നറിയിപ്പ് നല്‌കിയിരുന്നതുപോലെയും യുദ്ധത്തിനു പോയിടങ്ങളിലെല്ലാം അവര്‍ പരാജിതരായി. അവിടുത്തെ കരം അവര്‍ക്ക് എതിരായിരുന്നുവല്ലോ; അങ്ങനെ അവര്‍ വലിയ കഷ്ടതയിലായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവർ ചെന്നേടത്തൊക്കെയും അനർത്ഥം വരത്തക്കവണ്ണം അവർക്കു വിരോധമായിരുന്നു; അവർക്കു മഹാകഷ്ടം ഉണ്ടാകയും ചെയ്തു.
Malayalam 1992 MBSI
യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവര്‍ ചെന്നേടത്തൊക്കെയും അനര്‍ത്ഥം വരത്തക്കവണ്ണം അവര്‍ക്കും വിരോധമായിരുന്നു; അവര്‍ക്കും മഹാകഷ്ടം ഉണ്ടാകയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ സത്യം ചെയ്ത് അവരോട് അരുളിച്ചെയ്തിരുന്നതുപോലെ, യഹോവയുടെ കൈ അവർ ചെന്നേടത്തൊക്കെയും, അനർത്ഥം വരത്തക്കവണ്ണം അവർക്ക് വിരോധമായിരുന്നു; അവർ മഹാകഷ്ടത്തിലാകുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവര്‍ ചെന്നേടത്തൊക്കെയും അനര്‍ഥം വരത്തക്കവണ്ണം അവര്‍ക്കു വിരോധമായിരുന്നു; അവര്‍ക്കു മഹാകഷ്ടം ഉണ്ടാകയും ചെയ്തു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ ശപഥം ചെയ്‌ത്‌ അവര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതുപോലെ ചെന്നിടത്തൊക്കെയും നാശം വരത്തക്കവിധം കര്‍ത്താവിന്‍െറ കരം അവര്‍ക്ക്‌ എതിരായിരുന്നു; അവര്‍ വളരെ കഷ്‌ടത അനുഭവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ അവരോടു ശപഥംചെയ്തിരുന്നതുപോലെ, യുദ്ധത്തിനു ചെല്ലുന്നിടത്തൊക്കെയും തോൽവിയുണ്ടാകത്തക്കവണ്ണം യഹോവയുടെ കരം അവർക്കു വിരോധമായിരുന്നു; അവർക്കു മഹാകഷ്ടതയുണ്ടായി.